Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shefali Show

കം​​പ്ലീ​​റ്റ് ഷെ​​ഫാ​​ലി ഷോ

​​ന​​വി മും​​ബൈ: പ​​ക​​ര​​ക്കാ​​രി​​യാ​​യി എ​​ത്തി പ​​ക​​രംവയ്‌ക്കാ​​നി​​ല്ലാ​​ത്ത പ്ര​​ക​​ട​​നം ന​​ട​​ത്തി​​യാ​​ണ് ഷെ​​ഫാ​​ലി വ​​ർ​​മ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ താ​​ര​​മാ​​യ​​ത്.

പു​​രു​​ഷ- വ​​നി​​താ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ച​​രി​​ത്ര​​ത്തി​​ൽ മ​​ത്സ​​ര​​ത്തി​​ലെ താ​​ര​​മാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മാ​​ണ് ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​രി​​യാ​​യ ഷെ​​ഫാ​​ലി വ​​ർ​​മ. 87 റ​​ണ്‍​സും നി​​ർ​​ണാ​​യ​​ക​​മാ​​യ ര​​ണ്ടു വി​​ക്ക​​റ്റു​​ക​​ളും നേ​​ടി​​യ കം​​പ്ലീ​​റ്റ് ഷെ​​ഫാ​​ലി ഷോ​​യാ​​ണ് ന​​വി മും​​ബൈ​​യി​​ൽ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ ക​​ണ്ട​​ത്.

ഫോ​​മി​​ല്ലാ​​ഴ​​യ്മ​​യു​​ടെ പേ​​രി​​ൽ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ലേ​​ഡി സെ​​വാ​​ഗ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന താ​​രം സെ​​മി​​ഫൈ​​ന​​ൽ വ​​രെ ടീ​​മി​​ൽ പോ​​ലും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ടീ​​മി​​ലേ​​ക്ക് വി​​ളി​​യെ​​ത്തി​​യ​​ത് ഓ​​പ്പ​​ണ​​ർ പ്ര​​തി​​ക റാ​​വ​​ലി​​ന് പ​​രി​​ക്കേ​​റ്റ​​പ്പോ​​ൾ.

സെ​​മി​​യി​​ൽ പ​​ത്ത് റ​​ണ്‍​സി​​ൽ മ​​ട​​ങ്ങി​​യ ഷെ​​ഫാ​​ലി ഫൈ​​ന​​ലി​​ൽ ക​​ത്തി​​ക്ക​​യ​​റി. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ പ​​ന്തേ​​ൽ​​പി​​ച്ച​​പ്പോ​​ൾ ക​​ണ്ട​​ത് വീ​​ണ്ടു​​മൊ​​രു ഷെ​​ഫാ​​ലി മാ​​ജി​​ക്. 30 ഏ​​ക​​ദി​​ന​​ത്തി​​ൽ ഒ​​രു വി​​ക്ക​​റ്റ് മാ​​ത്രം നേ​​ടി​​യി​​ട്ടു​​ള്ള ഷെ​​ഫാ​​ലി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​ധ്യ​​നി​​ര​​യെ പി​​ഴു​​തെ​​റി​​ഞ്ഞു.

Latest News

Corehub Up