നവി മുംബൈ: പകരക്കാരിയായി എത്തി പകരംവയ്ക്കാനില്ലാത്ത പ്രകടനം നടത്തിയാണ് ഷെഫാലി വർമ ലോകകപ്പ് ഫൈനലിലെ താരമായത്.
പുരുഷ- വനിതാ ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ മത്സരത്തിലെ താരമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇരുപത്തിയൊന്നുകാരിയായ ഷെഫാലി വർമ. 87 റണ്‍സും നിർണായകമായ രണ്ടു വിക്കറ്റുകളും നേടിയ കംപ്ലീറ്റ് ഷെഫാലി ഷോയാണ് നവി മുംബൈയിൽ നടന്ന ഫൈനലിൽ കണ്ടത്.
ഫോമില്ലാഴയ്മയുടെ പേരിൽ ഒഴിവാക്കപ്പെട്ട ലേഡി സെവാഗ് എന്നറിയപ്പെടുന്ന താരം സെമിഫൈനൽ വരെ ടീമിൽ പോലും ഉണ്ടായിരുന്നില്ല. ടീമിലേക്ക് വിളിയെത്തിയത് ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റപ്പോൾ.
സെമിയിൽ പത്ത് റണ്‍സിൽ മടങ്ങിയ ഷെഫാലി ഫൈനലിൽ കത്തിക്കയറി. ഹർമൻപ്രീത് കൗർ പന്തേൽപിച്ചപ്പോൾ കണ്ടത് വീണ്ടുമൊരു ഷെഫാലി മാജിക്. 30 ഏകദിനത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയിട്ടുള്ള ഷെഫാലി ദക്ഷിണാഫ്രിക്കൻ മധ്യനിരയെ പിഴുതെറിഞ്ഞു.
Tags : Shefali Show Batter Shefali Show womens world cup