Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sheikh Hasinas Escape

ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പ​ലാ​യ​ന ദൃ​ശ്യം പ​ക​ർ​ത്തി​യ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ച നി​ല​യി​ൽ

ധാ​ക്ക: പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട മു​ൻ വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കെ.​എം. ത​ഹ്സീ​ഫ് സൗ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തു​രാ​ഗ് ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 27 മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ക​റു​ത്ത ഷ​ർ​ട്ടും വെ​ള്ള ട്രൗ​സ​റും ധ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു 28കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദേ​ശീ​യ അ​ടി​യ​ന്ത​ര സ​ഹാ​യ ന​മ്പ​റി​ലേ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹ​സീ​ന​യു​ടെ പ​ലാ​യ​ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ത​ഹ്സീ​ഫ് നി​ര​ന്ത​രം പീ​ഡ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു​വെ​ന്നും ഇ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

2024 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റി​ൽ ഷെ​യ്ഖ് ഹ​സീ​ന രാ​ജ്യം വി​ട്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ത​ഹ്സീ​ഫാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഒ​രു സാ​ധാ​ര​ണ പൗ​ര​നെ​ന്ന നി​ല​യി​ൽ ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. തു​ട​ർ​ന്ന് ത​ഹ്സീ​ഫി​നെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഷ​ഹീ​ദ് സു​ഹ്റ​വ​ർ​ദി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ല​ഭി​ച്ച ഫോ​ണും വാ​ച്ചും വ​ഴി​യാ​ണ് മ​രി​ച്ച​ത് സൗ​രി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഷെ​യ്ഖ് ഹ​സീ​ന രാ​ജ്യം വി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തു​മാ​യി ത​ഹ്സീ​ഫി​ന്‍റെ മ​ര​ണ​ത്തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്വ​ലാ​ഹു​ദ്ദീ​ൻ അ​ഹ​മ്മ​ദ് മ​റു​പ​ടി ന​ൽ​കി​യി​ല്ല.

Latest News

Corehub Up