അങ്ങാടിപ്പുറം: ഏലംകുളത്തിന് പിന്നാലെ അങ്ങാടിപ്പുറത്തും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ നാലുവയസുള്ള കുട്ടിക്കാണ് രോഗം. കുട്ടി നിലവില്‍ വിദഗ്ധ ചികിത്സയിലാണ്.
സമീപ പഞ്ചായത്തായ ഏലംകുളത്ത് നേരത്തേ നിരവധി പേര്‍ക്ക് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത പ്രദേശമായ അങ്ങാടിപ്പുറത്തും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രദേശത്തെ കിണറുകളിലെയും മറ്റ് ജലസ്രോതസുകളിലെയും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.