ന്യൂഡൽഹി: നീലാകാശത്തിൽ നേർത്ത ചന്ദ്രക്കലയ്ക്കു സമീപം അഭൗമകാന്തിയോടെ തിളങ്ങുന്ന ശുക്രൻ; അപൂർവമായ ചന്ദ്ര-ശുക്ര ഒക്കൽട്ടേഷൻ ഇന്നലെ ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ ദൃശ്യമായി.
ഭൂമിയിൽനിന്നുള്ള കാഴ്ചയിൽ ചന്ദ്രൻ ശുക്രന്റെ മുന്നിലൂടെ കടന്നുപോകുകയും ശുക്രനെ താത്കാലികമായി മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്.
ഒക്കൽട്ടേഷൻ നടന്ന സമയത്തിന്റെ ഒരു ഭാഗം പകൽസമയമായതിനാൽ ഇന്ത്യയിലെ പല പ്രദേശങ്ങളിലും ശുക്രൻ ചന്ദ്രനു പിന്നിൽ മറയുന്ന കാഴ്ച നേരിട്ട് കാണുക പ്രയാസമായിരുന്നു.
ഇന്ത്യയിൽ വൈകുന്നേരത്തോടെയാണ് ഈ ആകാശവിസ്മയം കൂടുതൽ വ്യക്തമായി കാണാനായത്. ഒരു ആകാശഗോളം മറ്റൊന്നിനെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന പ്രതിഭാസത്തെയാണ് ഒക്കൽട്ടേഷൻ എന്നു വിളിക്കുന്നത്.