Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shiphijacked

സൊമാലിയൻ കടൽക്കൊള്ളക്കാർ ഇന്ത്യക്കാരടക്കം അഞ്ചുപേരെ വധിച്ചു

ദു​​​​ബാ​​​​യ്: സൊ​​​​മാ​​​​ലി​​​​യ​​​​ൻ തീ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത ക​​​​പ്പ​​​​ലി​​​​ലെ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ൻ ഉ​​​​ൾ​​​​പ്പടെ അ​​​​ഞ്ചു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​ലാ​​​​വു പ​​​​താ​​​​ക​​​​യേ​​​​ന്തി​​​​യ എം​​​​ടി ഓ​​​​ണ​​​​ർ 25 എ​​​​ന്ന എ​​​​ണ്ണ ടാ​​​​ങ്ക​​​​റിലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു സം​​​​ഭ​​​​വം. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ മൂ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ​​​​കാ​​​​രും ഒ​​​​രു മ്യാ​​​​ൻ​​​​മ​​​​ർ പൗ​​​​ര​​​​നും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. മൂ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ​​​​കാ​​​​ർ​​​​ക്കും ഒ​​​​രു ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നും പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്ന് പു​​​​ന്ത്‌​​​​ലാ​​​​ൻ​​​​ഡ് മാ​​​​രി​​​​ടൈം പൊ​​​​ലി​​​​സ് ഫോ​​​​ഴ്സ് (പി​​​​എം​​​​പി​​​​എ​​​​ഫ്) അ​​​​റി​​​​യി​​​​ച്ചു.

ക​​​​പ്പ​​​​ലി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം പി​​​​എം​​​​പി​​​​എ​​​​ഫ് ഏ​​​​റ്റെ​​​​ടു​​​​ത്തു. സൊ​​​​മാ​​​​ലി​​​​യ​​​​യി​​​​ലെ അ​​​​ർ​​​​ധ സ്വ​​​​യം​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് പു​​​​ന്ത്‌​​​​ലാ​​​​ൻ​​​​ഡ്. 16 ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​രെ പി​​​​എം​​​​പി​​​​എ​​​​ഫ് പി​​​​ടി​​​​കൂ​​​​ടി. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

18,500 ബാ​​​​ര​​​​ൽ എ​​​​ണ്ണ​​​​യു​​​​മാ​​​​യി മൊ​​​​ഗാ​​​​ദി​​​​ഷു​​​​വി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​പ്പ​​​​ൽ ഏ​​​​പ്രി​​​​ൽ 21നാ​​​​ണ് ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. 17 ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ മ​​​​റ്റൊ​​​​രു സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സൊ​​​​മാ​​​​ലി​​​​യ​​​​ൻ ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​ർ ടോ​​​​ഗോ പ​​​​താ​​​​ക​​​​യേ​​​​ന്തി​​​​യ എം​​​​ടി യൂ​​​​റേ​​​​ക്ക എ​​​​ന്ന ക​​​​പ്പ​​​​ൽ വി​​​​ട്ട​​​​യ​​​​ച്ചു. പു​​​​ന്ത്‌​​​​ലാ​​​​ൻ​​​​ഡി​​​​ലെ ക​​​​ർ​​​​കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​പ്പ​​​​ൽ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​ത്. നാ​​​​ല് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പടെ 12 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്കു കൈ​​​​മാ​​​​റി. ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​ർ ക​​​​പ്പ​​​​ലി​​​​നു കേ​​​​ടു​​​​പാ​​​​ട് വ​​​​രു​​​​ത്തി.

Latest News

Corehub Up