Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shoplifter

Thiruvananthapuram

ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

കോ​വ​ളം: ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. കോ​വ​ളം കെ.​എ​സ്. റോ​ഡി​ൽ പാ​ൽ സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള ര​ഘു​നാ​ഥന്‍റെ ചാ​യ​ക്ക​ട​യിലും സ്റ്റേ​ഷ​ന​റി ക​ട​യി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​കോ​ണ​ത്ത് വ​ലി​യ കു​ള​ത്തി​ൻ​ക​ര മേ​ലെ ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ അ​ബി​(21)നെ ​കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട കു​ത്തിത്തുറ​ന്ന് 3000 രൂ​പ​യും ഏ​ക​ദേ​ശം 4000 രൂ​പ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും മോ​ഷ​ണം ന​ട​ത്തി.

ര​ണ്ടു ദി​വ​സം മു​ൻ​പ് കോ​വ​ളം ജം​ഗ്ഷ​നി​ലെ എ​സ്ഐ ​എ​സ്​പി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ സി​ന്ധു​വി​ന്‍റെ ഒ​രു മൊ​ബൈ​ൽ ഫോ​ണും സ്ഥാ​പ​ന​ത്തി​ലെ ഐ​പാ​ഡും മോ​ഷ​ണം ചെ​യ്ത കേ​സി​ലും മു​ൻ​പും സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു സ്കൂ​ട്ട​ർ മോ​ഷ​ണം ചെ​യ്ത കേ​സി​ലും അ​ബി​ൻ പ്ര​തി​യാ​ണ്.

Latest News

Corehub Up