കോവളം: കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോവളം കെ.എസ്. റോഡിൽ പാൽ സൊസൈറ്റിക്ക് സമീപമുള്ള രഘുനാഥന്റെ ചായക്കടയിലും സ്റ്റേഷനറി കടയിലുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെറുകോണത്ത് വലിയ കുളത്തിൻകര മേലെ ചാനൽക്കര വീട്ടിൽ അബി(21)നെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കട കുത്തിത്തുറന്ന് 3000 രൂപയും ഏകദേശം 4000 രൂപ വിലപിടിപ്പുള്ള സാധനസാമഗ്രികളും മോഷണം നടത്തി.
രണ്ടു ദിവസം മുൻപ് കോവളം ജംഗ്ഷനിലെ എസ്ഐ എസ്പി എന്ന സ്ഥാപനത്തിലെ സോഷ്യൽ വർക്കർ സിന്ധുവിന്റെ ഒരു മൊബൈൽ ഫോണും സ്ഥാപനത്തിലെ ഐപാഡും മോഷണം ചെയ്ത കേസിലും മുൻപും സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂട്ടർ മോഷണം ചെയ്ത കേസിലും അബിൻ പ്രതിയാണ്.
Tags : nattu vishesham Shoplifter arrested