പരവൂര്‍: ഓണ്‍ലൈന്‍ വഴി പലചരക്ക് സാധനങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്ന പ്രമുഖ ശൃംഖലയായ സ്വിഗ്ഗി ഇന്സ്റ്റാമാര്ട്ടിനെതിരേ നടപടിയുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ഗുരുതര ലംഘനം ചൂണ്ടിക്കാട്ടി സ്വിഗി ഇന്‍സ്റ്റാമാര്‍ട്ടിന് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകള്‍ അയച്ചു.
ഇന്‍സ്റ്റാമാര്‍ട്ട് വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അടിയന്തര ഇടപെടല്‍.
സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ പലതും കാലാവധി കഴിഞ്ഞതും ചീഞ്ഞതും മലിനമായതുമാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു.