Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShowerMistake

Special

കു​ളി​മു​റി​യി​ൽ എ​ക്‌​സോ​സ്റ്റ് ഫാ​ൻ ഇ​ട്ടി​ല്ല; അ​ഞ്ച് മി​നി​റ്റ് കു​ളി​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ!

ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ഒ​രു സാ​ധാ​ര​ണ കു​ളി വ​രു​ത്തി​വെ​ച്ച​ത് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം. കു​ളി​മു​റി​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന നീ​രാ​വി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഫ​യ​ർ അ​ലാ​റം പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് 1,800 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 1.3 ല​ക്ഷം രൂ​പ) പി​ഴ​യ​ട​ക്കേ​ണ്ടി വ​ന്ന അ​നു​ഭ​വ​മാ​ണ് 'സോ​റാ​ന്‍റം​വാ​മി​ക' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പ്രൊ​ഫൈ​ലി​ലൂ​ടെ യു​വ​തി പ​ങ്കു​വെ​ച്ച​ത്.

കു​ളി​ക്കാ​നി​റ​ങ്ങി അ​ഞ്ച് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും കെ​ട്ടി​ട​ത്തി​ൽ ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ഇ​തൊ​രു മു​ൻ​ക​രു​ത​ൽ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ലും, താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ ബി​ൽ​ഡിം​ഗ് മാ​നേ​ജ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് അ​ലാ​റം ഉ​യ​ർ​ന്ന​ത് ത​ന്‍റെ മു​റി​യി​ൽ നി​ന്നാ​ണെ​ന്ന് യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്.

കു​ളി​ക്കു​ന്ന​തി​നി​ടെ ബാ​ത്ത്‌​റൂ​മി​ലെ എ​ക്‌​സോ​സ്റ്റ് ഫാ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് ആ​വി പു​റ​ത്തേ​ക്ക് പ​ട​രാ​നും അ​ലാ​റം അ​ടി​ക്കാ​നും കാ​ര​ണ​മാ​യ​ത്. വാ​ഷ്റൂ​മി​ന് തൊ​ട്ടു​വെ​ളി​യി​ൽ ത​ന്നെ ഇ​ത്ര​യും സെ​ൻ​സി​റ്റീ​വ് ആ​യ ഡി​റ്റ​ക്ട​ർ വെ​ച്ച​തി​നെ​യും യു​വ​തി ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ വ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ച​ത്. എ​ക്‌​സോ​സ്റ്റ് ഫാ​ൻ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, വെ​റും നീ​രാ​വി ത​ട്ടു​മ്പോ​ഴേ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ൽ അ​ലാ​റം സ്ഥാ​പി​ച്ച​തി​ലെ പോ​രാ​യ്മ​യെ​യാ​ണ് മ​റ്റു​ള്ള​വ​ർ വി​മ​ർ​ശി​ച്ച​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ചെ​റി​യൊ​രു അ​ശ്ര​ദ്ധ പോ​ലും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

Latest News

Corehub Up