Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShraddhaWalker

ശ്ര​ദ്ധ വാ​ക്ക​ർ വ​ധ​ക്കേ​സ്: പ്ര​തി അ​ഫ്താ​ബ് പൂ​നാ​വാ​ല​യ്ക്ക് പ​രീ​ക്ഷ; വി​ചാ​ര​ണ മാ​റ്റി​വെ​ച്ച് ഡ​ൽ​ഹി കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ശ്ര​ദ്ധ വാ​ക്ക​ർ വ​ധ​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ മാ​റ്റം വ​രു​ത്തി ഡ​ൽ​ഹി കോ​ട​തി. കേ​സി​ൽ പ്ര​തി​യാ​യ അ​ഫ്താ​ബ് അ​മീ​ൻ പൂ​നാ​വാ​ല​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ഉ​ള്ള​തി​നാ​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് ഇ​ള​വ് അ​നു​വ​ദി​ച്ചാ​ണ് സാ​കേ​ത് ജി​ല്ലാ കോ​ട​തി ന​ട​പ​ടി.

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം.​എ സോ​ഷ്യോ​ള​ജി അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യാ​ണ് അ​ഫ്താ​ബ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. തി​ഹാ​ർ ജ​യി​ലി​ലെ മൂ​ന്നാം ന​മ്പ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

അ​ഫ്താ​ബി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ഹ​ർ​ഗു​ർ​വ​രീ​ന്ദ​ർ സിം​ഗ് ജ​ഗ്ഗി, ജൂ​ലൈ 20-ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​വി​സ്താ​രം ജൂ​ലൈ 21 മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.

2022 മേ​യി​ലാ​ണ് പ​ങ്കാ​ളി​യാ​യ ശ്ര​ദ്ധ വാ​ക്ക​റി​നെ അ​ഫ്താ​ബ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ക​യും ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്. 2022 ന​വം​ബ​റി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

Latest News

Corehub Up