Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShreyasIyer

കി​വി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞു; കി​രീ​ടം ചൂ​ടി ഇ​ന്ത്യ

മൗ​ണ്ട് മൗ​ന​ഗ​നൂ​യി: ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്. ബേ ​ഓ​വ​ലി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​ൽ കി​വീ​സി​നെ 22 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ഏ​ക​ദി​ന പ​ര​മ്പ​ര 3-1ന് ​സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ഇ​ന്ത്യ 219/10 ന്യൂ​സി​ലാ​ൻ​ഡ്: 187/10. 

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 210 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വി​ക​ൾ 48.1 ഓ​വ​റി​ൽ 187 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​നെ തു​ട​ക്കം മു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞു. മൂ​ന്ന് നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി വെ​റും 30 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യ അ​ർ​ഷ്ദീ​പ് സിം​ഗാ​ണ് കി​വി​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്. 

മു​ഹ​മ്മ​ദ് സി​റാ​ജും (2/50), അ​ക്സ​ർ പ​ട്ടേ​ലും (2/28) മി​ക​ച്ച പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ ന്യൂ​സി​ല​ൻ​ഡ് നി​ര ത​ക​ർ​ന്നു. ഡീ​ൻ ഫോ​ക്സ്ക്രോ​ഫ്റ്റ് (31), നി​ക്ക് കെ​ല്ലി (24), നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ​ന​ർ (24) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും വി​ജ​യ​തീ​ര​മ​ണ​യാ​നാ​യി​ല്ല. 49-ാം ഓ​വ​റി​ൽ ബ്ലെ​യ​ർ ടി​ക്ന​റെ അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​ക്കി​യ​തോ​ടെ കി​വി​ക​ളു​ടെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ടി​തെ​റ്റി. മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ ഒ​ന്നി​നു പി​ന്നാ​ലെ മ​ട​ങ്ങി​യ​തോ​ടെ ടീം ​വ​ലി​യ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി. എ​ന്നാ​ൽ പ്ര​തി​സ​ന്ധി​യി​ൽ പ​ത​റാ​തെ ഇ​ഷാ​ൻ കി​ഷ​നും (46), അ​ക്സ​ർ പ​ട്ടേ​ലും (46) ന​ട​ത്തി​യ നി​ർ​ണാ​യ​ക ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. ഇ​രു​വ​രു​ടെ​യും പോ​രാ​ട്ട​മി​ക​വി​ൽ 42.1 ഓ​വ​റി​ൽ ഇ​ന്ത്യ 209 റ​ൺ​സെ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി.

ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ അ​ർ​ഷ്ദീ​പ് സിം​ഗാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ ഇ​നി ടെ​സ്റ്റ് പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങും. ടെ​സ്റ്റ് പ​ര​മ്പ​ര 19ന് ​വെ​ല്ലിം​ഗ്ട​ണി​ൽ ആ​രം​ഭി​ക്കും.

Latest News

Corehub Up