കണ്ണൂർ: രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കപ്പെടണമെന്നും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എഐസിസി നിരീക്ഷകൻ ശ്രേയസ് എം. പട്ടേൽ എംപി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ രാജിവയ്ക്കണമെന്നും ശ്രേയസ് എം. പട്ടേൽ എംപി ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം. ഒഴിവാക്കപ്പെട്ട അർഹരായവരുടെ വോട്ടുകൾ പുനഃസ്ഥാപിക്കണം. ജനാധിപത്യം അട്ടിമറിക്കാനുള്ള ബിജെപി സംഘപരിവാറിന്റെ ശ്രമങ്ങൾക്കെതിരേ കോൺഗ്രസ് രാജ്യമെമ്പാടും പ്രചാരണം നടത്തും.
നവംബർ ഒന്നിനു ഡൽഹിയിൽ ദേശീയ റാലിയും 25, 26 തീയതികളിൽ ഡൽഹി ചലോ സമാഹരണവും നടത്തും.
കോൺഗ്രസിന്റെ പോരാട്ടം ഓരോ പൗരന്റെയും ഭരണഘടനാപരമായ വോട്ടവകാശം സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.