Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shrinking

ഗ്യാ​​​​​​നേ​​​​​​ഷിന്‍റെ രാ​​​​​​ജി​​​​​​യും ചു​​​​​​രു​​​​​​ങ്ങു​​​​​​ന്ന ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഇ​​​​​​ട​​​​​​ങ്ങ​​​​​​ളും

ജ​​​​​​ന്ത​​​​​​ർ മ​​​​​​ന്ത​​​​​​റി​​​​​​ൽ സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടു​​​​​​ന്ന​​​​​​ത് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രും പൊ​​​​​​ലി​​​​​​സും മാ​​​​​​ത്ര​​​​​​മ​​​​​​ല്ല; പൗ​​​​​​ര​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​വു​​​​​​മാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നെ​​​​​​ത്തു​​​​​​ന്ന യു​​​​​​വ​​​​​​തീ​​​-​​​യു​​​​​​വാ​​​​​​ക്ക​​​​​​ളെ വ​​​​​​ഴി​​​​​​യി​​​​​​ൽ​​​ത്ത​​​​​​ന്നെ ത​​​​​​ട​​​​​​യു​​​​​​ന്നു; ചി​​​​​​ല​​​​​​രെ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ത​​​​​​ന്നെ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​ന്നു; പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള വ​​​​​​ഴി​​​​​​ക​​​​​​ൾ ബാ​​​​​​രി​​​​​​ക്കേ​​​​​​ഡു​​​​​​ക​​​​​​ൾ​​​​​​കൊ​​​​​​ണ്ട് അ​​​​​​ട​​​​​​യ്ക്കു​​​​​​ന്നു.

പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​ക​​​​​​ക്ഷി നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യു​​​​​​ൾ​​​​​​പ്പ​​​ടെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രെ പി​​​​​​ടി​​​​​​ച്ചു​​​​​​വ​​​​​​ലി​​​​​​ച്ചും ബ​​​​​​ലം​​​​​​പ്ര​​​​​​യോ​​​​​​ഗി​​​​​​ച്ചും പൊ​​​​​​ലി​​​​​​സ് വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ക​​​​​​യ​​​​​​റ്റു​​​​​​ന്നു. അ​​​​​​വ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നെ​​​​​​ത്തു​​​​​​ന്ന മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും പൊ​​​​​​ലി​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​കു​​​​​​ന്നു. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​പോ​​​​​​ലും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം നീ​​​​​​ളു​​​​​​ന്നു. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെ നേ​​​​​​രി​​​​​​ടു​​​​​​ക മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, അ​​​​​​തി​​​​​​നെ ത​​​​​​ട​​​​​​യു​​​​​​ക​​​​​​യും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​​ന്‍റെ ദൃ​​​​​​ശ്യ​​​​​​ത​​​​​​പോ​​​​​​ലും നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ യു​​​​​​ക്തി ഒ​​​​​​രു ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ അ​​​​​​ത്യ​​​​​​ന്തം അ​​​​​​സ്വ​​​​​​സ്ഥ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ്.

തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ എ​​​​​​സ്ഐ​​​​​ആ​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യാ​​​​​​ണ് ഈ ​​​​​​പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ൾ. മു​​​​​​ഖ്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ണ​​​​​​ർ ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​ർ രാ​​​​​​ജി​​​​​​വ​​​​​​യ്ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും എ​​​​​​സ്ഐ​​​​​ആ​​​​​​ർ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​വ​​​​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

ഭരണകൂടത്തെ ചോദ്യം ചെയ്താൽ?

ഒ​​​​​​രു ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​രാ​​​​​​ജ്യ​​​​​​ത്ത് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തെ ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യു​​​​​​ക എ​​​​​​ന്ന​​​​​​തു പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണ്; ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ത്ത​​​​​​ള​​​​​​ക്കേ​​​​​​ണ്ട​​​​​​ത് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തെ അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ക്കു​​​​​​ന്ന അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്ര സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​ല​​​​​​ല്ല; മ​​​​​​റി​​​​​​ച്ച് അ​​​​​​തി​​​​​​നെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​മാ​​​​​​ക്കു​​​​​​ന്ന വി​​​​​​യോ​​​​​​ജി​​​​​​പ്പു​​​​​​ക​​​​​​ളോ​​​​​​ട് അ​​​​​​ധി​​​​​​കാ​​​​​​രം എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം സ​​​​​​ഹി​​​​​​ഷ്ണു​​​​​​ത കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​ണ്.

ഇ​​​​​​വി​​​​​​ടെ പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​ശ്നം, പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളെ മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ക​​​​​​യും മെ​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​യു​​​​​​ക്തി​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം വ​​​​​​ര​​​​​​ച്ചി​​​​​​ടു​​​​​​ന്ന വൃ​​​​​​ത്ത​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ പാ​​​​​​ടു​​​​​​ള്ളൂ​​​വെ​​​ന്ന് നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​അ​​​​​​ച്ച​​​​​​ട​​​​​​ക്കാ​​​​​​ധി​​​​​​കാ​​​​​​രം ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഏ​​​​​​തൊ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നും അ​​​​​​പ​​​​​​മാ​​​​​​ന​​​​​​വും വി​​​​​​രോ​​​​​​ധാ​​​​​​ഭാ​​​​​​സ​​​​​​വു​​​​​​മാ​​​​​​ണ്.

ആ​​​​​​ധു​​​​​​നി​​​​​​ക അ​​​​​​ധി​​​​​​കാ​​​​​​രം എ​​​​​​ല്ലാ​​​​​​യ്പോ​​​​​​ഴും ലാ​​​​​​ത്തി​​​​​​യു​​​​​​ടെ​​​​​​യോ ജ​​​​​​യി​​​​​​ലി​​​​​​ന്‍റെ​​​​​​യോ രൂ​​​​​​പ​​​​​​ത്തി​​​​​​ൽ മാ​​​​​​ത്രം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ഫ്ര​​​​​​ഞ്ച് സ​​​​​​മൂ​​​​​​ഹശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​നാ​​​​​​യ മി​​​​​​ഷേ​​​​​​ൽ ഫൂക്കോ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. മ​​​​​​നു​​​​​​ഷ്യ​​​​​​ർ എ​​​​​​വി​​​​​​ടെ നി​​​​​​ൽ​​​​​​ക്ക​​​​​​ണം, എ​​​​​​പ്പോ​​​​​​ൾ, എ​​​​​​ങ്ങ​​​​​​നെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്ക​​​​​​ണം, എ​​​​​​പ്പോ​​​​​​ൾ സം​​​​​​ഘം ചേ​​​​​​ര​​​​​​ണം, എ​​​​​​ന്തെ​​​​​​ല്ലാം ചെ​​​​​​യ്യാം എ​​​​​​ന്ന​​​​​​തി​​​​​ന്‍റെ അ​​​​​​തി​​​​​​രു​​​​​​ക​​​​​​ൾ ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടും അ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു.

അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ വ​​​​​​ഴി​​​​​​ക​​​​​​ള​​​​​​ട​​​​​​ച്ച് റോ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ര​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന ബാ​​​​​​രി​​​​​​ക്കേ​​​​​​ഡു​​​​​​ക​​​​​​ൾ​​​​​​ക്ക് മ​​​​​​റ്റൊ​​​​​​രു രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ അ​​​​​​ർ​​​​​​ഥ​​​​​​മു​​​​​​ണ്ട്. അ​​​​​​വ വെ​​​​​​റു​​​​​​മൊ​​​​​​രു ഇ​​​​​​രു​​​​​​മ്പു​​​​​​വേ​​​​​​ലി​​​​​​യ​​​​​​ല്ല. “ഇ​​​​​​തി​​​​​​ന​​​​​​പ്പു​​​​​​റം നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ന് പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​മി​​​​​​ല്ല” എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​ന്‍റെ ഭാ​​​​​​ഷ​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​സ്ഥ​​​​​​ല​​​​​​ത്തെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് മു​​​​​​മ്പു​​​​​​ള്ള ക​​​​​​സ്റ്റ​​​​​​ഡി, അ​​​​​​നു​​​​​​മ​​​​​​തി​​​​​​നി​​​​​​ഷേ​​​​​​ധം, നി​​​​​​രോ​​​​​​ധ​​​​​​നാ​​​​​​ജ്ഞ, കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ഇ​​​​​​വ​​​​​​യൊ​​​​​​ക്കെ ലാ​​​​​​ത്തി ഉ​​​​​​യ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​മ്പു​​​​​​ത​​​​​​ന്നെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള ബ​​​​​​ല​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ലൂ​​​​​​ടെ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ൾ, നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യും മ​​​​​​നു​​​​​​ഷ്യ​​​​​​രെ സ്വ​​​​​​യം അ​​​​​​ച്ച​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​ക്കു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ഈ ​​​​​​സൂ​​​​​​ക്ഷ്മ​​​​​​രൂ​​​​​​പ​​​​​​മാ​​​​​​ണ് ഫൂക്കോ ത​​​​​​ന്‍റെ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ച​​​​​​ത്. ഫൂക്കോ​​​​​​യു​​​​​​ടെ ജ​​​​​​ന്മ​​​​​​ശ​​​​​​താ​​​​​​ബ്‌​​​ദി ആ​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ം, അ​​​​​​ധി​​​​​​കാ​​​​​​രം എ​​​​​​ങ്ങ​​​​​​നെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു, നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്നു, എ​​​​​​പ്ര​​​​​​കാ​​​​​​രം സ്വ​​​​​​യം അ​​​​​​നു​​​​​​സ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ചോ​​​​​​ദ്യം ഇ​​​​​​ന്ത്യ​​​​​​ൻ തെ​​​​​​രു​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റു​​​​​​ന്ന സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​കു​​​ക​​​​​​യാ​​​​​​ണ്. നി​​​​​​രീ​​​​​​ക്ഷ​​​​​​ണം എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യ​​​​​​രെ അ​​​​​​നു​​​​​​സ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന അ​​​​​​ച്ച​​​​​​ട​​​​​​ക്ക അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മാ​​​​​​യി മാ​​​​​​റു​​​​​​ന്ന​​​​​​ത്? ഈ ​​​​​​ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന് ഫൂക്കോ ന​​​​​​ൽ​​​​​​കു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​മാ​​​​​​യ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ എ​​​​​​ന്ന സ​​​​​​ങ്ക​​​​​​ൽ​​​​​​പം.

പ​​​​​​നോ​​​​​​പ്റ്റി​​​​​​ക് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്തിയും സൗന്ദര്യവും

ബ്രി​​​​​​ട്ടീ​​​​​​ഷ് ത​​​​​​ത്വ​​​ചി​​​​​​ന്ത​​​​​​ക​​​​​​നാ​​​​​​യ ജെ​​​​​​റ​​​​​​മി ബെ​​​​​​ന്തം പ​​​​​​തി​​​​​​നെ​​​​​​ട്ടാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ൽ രൂ​​​​​​പ​​​​​​ക​​​​​​ല്പ​​​​​​ന ചെ​​​​​​യ്ത സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യ ജ​​​​​​യി​​​​​​ൽ​​​​​​ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ. ചു​​​​​​റ്റു​​​​​​മു​​​​​​ള്ള ത​​​​​​ട​​​​​​വു​​​​​​മു​​​​​​റി​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രെ ന​​​​​​ടു​​​​​​വി​​​​​​ലെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ഗോ​​​​​​പു​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യും; എ​​​​​​ന്നാ​​​​​​ൽ ഓ​​​​​​രോ നി​​​​​​മി​​​​​​ഷ​​​​​​വും ത​​​​​​ന്നെ ആ​​​​​​രെ​​​​​​ങ്കി​​​​​​ലും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ​​​യെ​​​ന്ന് ത​​​​​​ട​​​​​​വു​​​​​​കാ​​​​​​ർ​​​​​​ക്ക് അ​​​​​​റി​​​​​​യാ​​​​​​നാ​​​​​​കി​​​ല്ല. താ​​​​​​ൻ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​ണ്ടാ​​​​​​കാ​​​മെ​​​​​​ന്ന ബോ​​​​​​ധം​​​​​​ത​​​​​​ന്നെ ത​​​​​​ട​​​​​​വു​​​​​​കാ​​​​​​ര​​​​​​നെ സ്വ​​​​​​യം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ നോ​​​​​​ട്ടം മ​​​​​​ന​​​​​​​സി​​​​​​ൽ പ​​​​​​തി​​​​​​യു​​​​​​ന്ന​​​​​​തോ​​​​​​ടെ ബാ​​​​​​ഹ്യ​​​​​​മാ​​​​​​യ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​തെ​​​​​​ത​​​​​​ന്നെ വ്യ​​​​​​ക്തി സ്വ​​​​​​യം​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് വ​​​​​​ഴി​​​​​​മാ​​​​​​റു​​​​​​ന്നു.

പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​നെ കേ​​​​​​വ​​​​​​ല​​​​​​മൊ​​​​​​രു ജ​​​​​​യി​​​​​​ൽ​​​​​​മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി​​​​​​ട്ട​​​​​​ല്ല ഫൂക്കോ ക​​​​​​ണ്ട​​​​​​ത്; ആ​​​​​​ധു​​​​​​നി​​​​​​ക​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ അ​​​​​​ച്ച​​​​​​ട​​​​​​ക്കാ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ശ​​​​​​ക്ത​​​​​​മാ​​​​​​യൊ​​​​​​രു രൂ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി​​​​​​ട്ടാ​​​​​​ണ് അ​​​​​​തി​​​​​​നെ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ച​​​​​​ത്. മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തെ​​​​​​യും ച​​​​​​ല​​​​​​ന​​​​​​ത്തെ​​​​​​യും പെ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​ത്തെ​​​​​​യും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ക്ര​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും അ​​​​​​തു​​​​​​വ​​​​​​ഴി അ​​​​​​വ​​​​​​രെ അ​​​​​​നു​​​​​​സ​​​​​​ര​​​​​​ണ​​​​​​വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന സൂ​​​​​​ക്ഷ്മ​​​​​​മാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യ മ​​​​​​ർ​​​​​​ദ​​​​​​ന​​​​​​മി​​​​​​ല്ലാ​​​​​​തെ​​​​​​ത​​​​​​ന്നെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ മ​​​​​​നു​​​​​​ഷ്യ​​​​​​രെ സ്വ​​​​​​യം അ​​​​​​ച്ച​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​ണ് പ​​​​​​നോ​​​​​​പ്റ്റി​​​​​​ക് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്തി.

ഇ​​​​​​ന്ന​​​​​​ത്തെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​ന്‍റെ ഗോ​​​​​​പു​​​​​​രം അ​​​​​​പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​തി​​​​​​ന്‍റെ ക​​​​​​ണ്ണു​​​​​​ക​​​​​​ൾ എ​​​​​​ല്ലാ​​​​​​യി​​​​​​ട​​​​​​ത്തു​​​​​​മു​​​​​​ണ്ട്; അ​​​​​​തി​​​​​ന്‍റെ നോ​​​​​​ട്ടം കൂ​​​​​​ടു​​​​​​ത​​​​​​ൽ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​കാമ​​​​​​റ​​​​​​ക​​​​​​ൾ, മു​​​​​​ഖം ​തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ, മൊ​​​​​​ബൈ​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ, സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ, കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത വി​​​​​​വ​​​​​​ര എ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ എ​​​ന്നി​​​വ​​​യു​​​ള്ള​​​തി​​​നാ​​​ൽ നി​​​​​​രീ​​​​​​ക്ഷ​​​​​​ണം ഇ​​​​​​ന്ന് ഒ​​​​​​രു കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ല​​​​​​ല്ല, സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലാ​​​​​​കെ വ്യാ​​​​​​പി​​​​​​ച്ച ഒ​​​​​​രു ശൃം​​​​​​ഖ​​​​​​ല​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​നെ​​​​​​ത്തു​​​​​​ന്ന ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രെ​​​​​​യും പൊ​​​​​​ലി​​​​​​സ് നേ​​​​​​രി​​​​​​ട്ടു ത​​​​​​ട​​​​​​യേ​​​​​​ണ്ട​​​​​​തി​​​​​​ല്ല; പൊ​​​​​​ലി​​​​​​സി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ള്ള നോ​​​​​​ട്ടം അ​​​​​​വ​​​​​​രു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ പ​​​​​​തി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി. മ​​​​​​റു​​​​​​വ​​​​​​ശ​​​​​​ത്ത്, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ കാ​​​​​​ലം ഈ ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് ശ​​​​​​ക്ത​​​​​​മാ​​​​​​യൊ​​​​​​രു പ്ര​​​​​​തി​​​​​​നോ​​​​​​ട്ട​​​​​​വും സാ​​​​​​ധി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പു​​​​​​തി​​​​​​യ ക​​​​​​രു​​​​​​ത്ത് പ​​​​​​ക​​​​​​രു​​​​​​ന്നു.

സി​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ ആശയം

ഫൂക്കോ​​​​​​യു​​​​​​ടെ പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​നെ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് സ​​​​​​മൂ​​​​​​ഹ​​​​​​ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​നാ​​​​​​യ തോ​​​​​​മ​​​​​​സ് മ​​​​​​ത്തീ​​​​​​സ​​​​​​ൻ സി​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ എ​​​​​​ന്ന ആ​​​​​​ശ​​​​​​യം മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ചു. പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​ൽ കു​​​​​​റ​​​​​​ച്ചു​​​​​​പേ​​​​​​ർ അ​​​​​​നേ​​​​​​ക​​​​​​രെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ൽ, സി​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​ൽ അ​​​​​​നേ​​​​​​ക​​​​​​ർ കു​​​​​​റ​​​​​​ച്ചു​​​​​​പേ​​​​​​രെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ത്തെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ തി​​​​​​രി​​​​​​ച്ചു​​​​​​ള്ള ഈ ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് പു​​​​​​തി​​​​​​യൊ​​​​​​രു രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ശ​​​​​​ക്തി​​​​​​യു​​​​​​ണ്ട്.

പൊ​​​​​​ലി​​​​​​സ് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രെ കാ​​​​​​മ​​​​​​റ​​​​​​യി​​​​​​ൽ പ​​​​​​ക​​​​​​ർ​​​​​​ത്തു​​​​​​മ്പോ​​​​​​ൾ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും മൊ​​​​​​ബൈ​​​​​​ൽ കാ​​​​​​മ​​​​​​റ​​​​​​ക​​​​​​ൾ പൊ​​​​​​ലി​​​​​​സി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളെ​​​​​​യും പ​​​​​​ക​​​​​​ർ​​​​​​ത്തു​​​​​​ന്നു. ഒ​​​​​​രു യു​​​​​​വാ​​​​​​വി​​​​​​നെ പി​​​​​​ടി​​​​​​ച്ചു​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തോ ഒ​​​​​​രു യു​​​​​​വ​​​​​​തി​​​​​​യോ​​​​​​ട് ബ​​​​​​ലം​​​​​​പ്ര​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തോ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യോ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രെ​​​​​​യോ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തോ സ​​​​​​ന്നി​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ ഏ​​​​​​താ​​​​​​നും പേ​​​​​​രു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. നി​​​​​​മി​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ആ ​​​​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ ല​​​​​​ക്ഷ​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ സ്ക്രീ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ത്താം. അ​​​​​​ധി​​​​​​കാ​​​​​​രം പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​വും അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​ത്തെ പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ദൃ​​​​​​ശ്യ​​​​​​മാ​​​​​​ക്കു​​​​​​ന്നു.

ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ് സി​​​​​​നോ​​​​​​പ്റ്റി​​​​​​ക് നോ​​​​​​ട്ടം ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ "പ്ര​​​​​​തി​​​​​​രോ​​​​​​ധ നോ​​​​​​ട്ട​​​​​​മാ​​​​​​യി' മാ​​​​​​റു​​​​​​ന്ന​​​​​​ത്. തെ​​​​​​രു​​​​​​വി​​​​​​ലെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്ത​​​​​​മാ​​​​​​യ രൂ​​​​​​പ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും കാ​​​​​​മ​​​​​​റ​​​​​​ക​​​​​​ളും മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ണു​​​​​​ക​​​​​​ളും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ർ ശ​​​​​​ത്രു​​​​​​ക്ക​​​​​​ളോ?

എ​​​​​​സ്ഐ​​​​​ആ​​​​​​റി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ട്ടെ; തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ൻ അ​​​​​​തി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യ​​​​​​ട്ടെ; കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ൾ നി​​​​​​യ​​​​​​മ​​​​​​സാ​​​​​​ധു​​​​​​ത പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്ക​​​​​​ട്ടെ. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ ശ​​​​​​ത്രു​​​​​​ക്ക​​​​​​ളാ​​​​​​യി കാ​​​​​​ണു​​​​​​ന്ന ഒ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​​​സം​​​​​​സ്കാ​​​​​​രം വ​​​​​​ള​​​​​​രാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​രു​​​​​​ത്. ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യു​​​​​​ന്ന യു​​​​​​വ​​​​​​ത്വം ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഭീ​​​​​​ഷ​​​​​​ണി​​​​​​യ​​​​​​ല്ല; അ​​​​​​തി​​​​​​ന്‍റെ ജീ​​​​​​വ​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​ണ്. വി​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​നെ പൊ​​​​​​ലി​​​​​​സി​​​​​​നെ​​​​​​ക്കൊ​​​​​​ണ്ട് മെ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ക​​​​​​രം രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ടു​​​​​​ക​​​​​​യും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​താ​​​​​​ണ് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം.

ഫൂക്കോ ന​​​​​​മ്മെ ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും അ​​​​​​പ​​​​​​ക​​​​​​ട​​​​​​ക​​​​​​ര​​​​​​മാ​​​​​​യ രൂ​​​​​​പം എ​​​​​​ല്ലാ​​​​​​യ്പ്പോ​​​​​​ഴും അ​​​​​​തി​​​​​​ന്‍റെ അ​​​​​​ക്ര​​​​​​മാ​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​യ രൂ​​​​​​പ​​​​​​മ​​​​​​ല്ല. അ​​​​​​നു​​​​​​സ​​​​​​ര​​​​​​ണ​​​​​​ത്തെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ഭ​​​​​​യ​​​​​​ത്തെ പൗ​​​​​​ര​​​​​​രു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് നാം ​​​​​​മു​​​​​​ഖ്യ​​​​​​മാ​​​​​​യും ചോ​​​​​​ദി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്, എ​​​​​​ത്ര​​​​​​പേ​​​​​​ർ അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യി എ​​​​​​ന്ന​​​​​​തു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല. ബാ​​​​​​രി​​​​​​ക്കേ​​​​​​ഡി​​​​​​നു മു​​​​​​ന്നി​​​​​​ൽ ത​​​​​​ട​​​​​​യ​​​​​​പ്പെ​​​​​​ട്ട ഒ​​​​​​രു യു​​​​​​വ​​​​​​തി​​​​​​യോ യു​​​​​​വാ​​​വോ ​​​അ​​​​​​ടു​​​​​​ത്ത​​​ ത​​​​​​വ​​​​​​ണ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങാ​​​​​​ൻ ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​മോ എ​​​​​​ന്ന​​​​​​തു​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നു​​​​​​ള്ള ധൈ​​​​​​ര്യ​​​​​​ത്തെ ഭ​​​​​​യം കീ​​​​​​ഴ​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യും ആ ​​​​​​ഭ​​​​​​യം പൗ​​​​​​ര​​​​​​ബോ​​​​​​ധ​​​​​​ത്തി​​​​​​ൽ വേ​​​​​​രു​​​​​​റ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ഴാ​​​​​​ണ് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ട​​​​​​ങ്ങ​​​​​​ൾ യ​​​​​​ഥാ​​​​​​ർ​​​​​​ഥ​​​​​​ത്തി​​​​​​ൽ ചു​​​​​​രു​​​​​​ങ്ങി​​​​​​ത്തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തേ പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ തി​​​​​​രി​​​​​​ച്ചു​​​​​​നോ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​ന്‍റെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ളെ പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ദൃ​​​​​​ശ്യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം അ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കു​​​​​​ന്നു.

(ലേ​​​​​​ഖ​​​​​​ക​​​​​​ൻ കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ സോ​​​​​​ഷ്യോ​​​​​​ള​​​​​​ജി പ്ര​​​​​​ഫ​​​​​​സ​​​​​​റും വ​​​​​​കു​​​​​​പ്പ് മേ​​​​​​ധാ​​​​​​വി​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു)

Latest News

Corehub Up