Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shruti

ദേ​വ​ദു​ന്ദു​ഭി​യി​ല്‍ ശ്രു​തി​ചേ​ര്‍​ത്ത് അ​ഷ്ട​പ​ദി

തൃ​ശൂ​ര്‍: ദേ​വ​ദു​ന്ദു​ഭി​യി​ല്‍ ശ്രു​തി​ചേ​ര്‍​ത്ത്, ജ​യ​ദേ​വ​രു​ടെ ഗീ​താ​ഗോ​വി​ന്ദ​ത്തി​ലെ അ​ഷ്ട​പ​ദി​പ​ദ​ങ്ങ​ള്‍ ക​ലോ​ത്സ​വ​വേ​ദി​ക്കു സ​മ്മാ​നി​ച്ച​ത് ശു​ദ്ധ​സം​ഗീ​ത​ത്തി​ന്‍റെ രാ​ഗ​ര​സം.

സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ഷ്ട​പ​ദി ഉ​ന്ന​ത​നി​ല​വാ​രം പു​ല​ര്‍​ത്തി​യ​പ്പോ​ള്‍ മ​ത്സ​രം ആ​വേ​ശ​മാ​യി. 14 പേ​ര്‍ പ​ങ്കെ​ടു​ത്ത അ​ഷ്ട​പ​ദി​യി​ല്‍ 14 പേ​ര്‍​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

12-ാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ച സം​സ്‌​കൃ​ത​ക​വി ജ​യ​ദേ​വ​ര്‍ ര​ചി​ച്ച സം​സ്‌​കൃ​ത​കാ​വ്യം ഗീ​താ​ഗോ​വി​ന്ദ​ത്തി​ലെ 24 അ​ഷ്ട​പ​ദി​ക​ളാ​ണു സാ​ധാ​ര​ണ​യാ​യി വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൊ​തു​വേ ഓ​രോ പ​ദ​ങ്ങ​ളും ഓ​രോ രാ​ഗ​ഭാ​വ​ങ്ങ​ളി​ലാ​ണ് ആ​ല​പി​ക്കു​ന്ന​തെ​ന്ന് ഈ​യി​ന​ത്തി​ല്‍ എ ​ഗ്രേ​ഡ് ല​ഭി​ച്ച കോ​ട്ട​യം കു​റി​ച്ചി​ത്താ​നം ശ്രീ​കൃ​ഷ്ണ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ര്‍. ശ്രേ​യ​സ് പ​റ​ഞ്ഞു.

പ്ര​ശ​സ്ത സോ​പാ​ന​സം​ഗീ​ത​ജ്ഞ​ന്‍ ഏ​ലൂ​ര്‍ ബി​ജു​വി​ന്‍റെ ശി​ഷ്യ​നാ​ണ് ശ്രേ​യ​സ്. ഈ​യി​ടെ അ​ന്ത​രി​ച്ച തൃ​ക്കാ​രി​യൂ​ര്‍ സു​രേ​ഷ് മാ​രാ​രാ​യി​രു​ന്നു ഇ​ട​യ്ക്ക​യി​ല്‍ ശ്രേ​യ​സി​ന്‍റെ ഗു​രു.

സി.​കെ.​രാ​ജേ​ഷ് കു​മാ​റി​ന്‍റെ​യും കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജു​മാ​യ പി.​എ​സ്. ല​ക്ഷ്മി​പ്രി​യ​യു​ടെ​യും മ​ക​നാ​ണ് ശ്രേ​യ​സ്. നാ​ലാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ന​വ്ദീ​പ് സ​ഹോ​ദ​ര​നാ​ണ്.

Latest News

Corehub Up