Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shutdown

ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു

കുറ്റിപ്പുറം: തിരുനാവായ കൊടക്കല്ല് ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു.ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം തട്ടുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു.

‘ജിന്ന് മുറിച്ച വാഴപ്പഴം’ ​എന്ന പേരിൽ ഇവിടെ നിന്ന് 2500 രൂപക്ക് പഴം വിൽപന നടത്തിയിരുന്നു. ഇതിനുപിന്നിലുള്ള തട്ടിപ്പ് സോ‍ഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ പല്ലാർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി. ഹബീബ്, വൈറ്റ് ഗാർഡ് സ്റ്റേറ്റ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ തട്ടിപ്പ് ചോദ്യം ചെയ്തത്.

അനുയായികൾക്ക് 1000 രൂപ വിലയിട്ട ‘മാന്ത്രിക വാഴപ്പഴം’ ലേലം ചെയ്ത് ഒടുവിൽ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ഈ വാഴപ്പഴം. ഇത് ‘ജിന്ന്’ മുറിച്ചതാണെന്നാണ് ഇവർ അവകാശപ്പെട്ടത്. എന്നാൽ ഇതിന്‍റെ രഹസ്യം സമൂഹമാധ്യമങ്ങളിൽ പലരും ചുരുളഴിച്ചു.

പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ ഇതുപോലെ മുറിച്ചെടുക്കാൻ കഴിയും. ഇതോടെ വ്യാപക പരിഹാസമാണ് തട്ടിപ്പുസംഘത്തിനെതിരെ ഉയർന്നിരുന്നത്. പൂട്ടിക്കാനെത്തിയ നാട്ടുകാർ ഒരു പഴം കൊണ്ട് വന്ന് മൊബൈൽ കാമറ ഓണാക്കി മുറിച്ച് കാണിക്കാനും ആവിശ്യപ്പെടുന്നുണ്ട്. ഇപ്പോൾ അതിന് കഴിയില്ലെന്നാണ് മറുപടി നൽകിയത്.

മുവാറ്റുപുഴ സ്വദേശിയായ ഓട്ടോ​ഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നത് എന്നാണ് ആരോപണം. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെയാണ് ‘ഖുതുബിയത് മജ്‍ലിസ്’ എന്ന​പേരിൽ ആത്മീയ സദസ് നടത്തുന്നത്.

രോഗമുക്തിക്കും മറ്റുമായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് ഇതിൽ പ​ങ്കെടുക്കുന്നതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു. ഇവരിൽനിന്ന് വൻ തുകയാണ് സംഘം തട്ടിയെടുക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

NRI

യു​എ​സി​ൽ ഷ​ട്ട്ഡൗ​ണ്‍ തു​ട​രും; ധ​നാ​നു​മ​തി ബി​ല്‍ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ​ർ​ക്കാ​ർ ഷ​ട്ട് ഡൗ​ൺ തു​ട​രും. സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ 21-ാം ദി​ന​ത്തി​ലേ​ക്കു ക​ട​ന്നു. ധ​നാ​നു​മ​തി ബി​ല്‍ യു​എ​സ് സെ​ന​റ്റി​ല്‍ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഷ​ട്ട്ഡൗ​ണ്‍ നീ​ളു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ 11-ാം ത​വ​ണ​യാ​ണ് ബി​ല്‍ യു​എ​സ് സെ​ന​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി​യി​ല്‍ ക​ഴി​യു​ന്ന​ത്. അ​ട​ച്ചു​പൂ​ട്ട​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ട് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​നാ​യു​ള്ള ധ​നാ​നു​മ​തി​ക്കാ​യി ബി​ല്‍ വീ​ണ്ടും വോ​ട്ടി​നി​ടു​ക​യാ​യി​രു​ന്നു.

50-43 എ​ന്ന വോ​ട്ടു​നി​ല​യി​ലാ​ണ് ബി​ല്‍ ഇ​ന്ന് സെ​ന​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​ബാ​മ കെ​യ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദേ​ശീ​യ ആ​രോ​ഗ്യ പ​ദ്ധ​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ര​വ​ധി നി​കു​തി ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ഈ ​നി​കു​തി ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി ന​വം​ബ​ര്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും.

ഈ ​തീ​യ​തി​ക്ക് മു​മ്പ് നി​കു​തി ഇ​ള​വു​ക​ള്‍ നീ​ട്ടി​യി​ല്ലെ​ങ്കി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​നാ​കാ​ത്ത ത​ര​ത്തി​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധി​ക്കും. ഈ ​നി​കു​തി ഇ​ള​വു​ക​ള്‍ ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഡെ​മാ​ക്രോ​റ്റി​ക് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍ പു​തി​യ ചെ​ല​വു​ക​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത ക്ലീ​ന്‍ ധ​നാ​നു​മ​തി ബി​ല്ലാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യും വൈ​റ്റ്ഹൗ​സും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ കാ​ര്യ​മാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം സ​ർ​ക്കാ​ർ ചെ​ല​വു​ക​ളും ഫെ​ഡ​റ​ൽ ജോ​ലി​ക​ളും വെ​ട്ടി​ക്കു​റ​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ഷ​ട്ട്ഡൗ​ൺ കൂ​ടു​ത​ൽ പി​രി​ച്ചു​വി​ട​ലു​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up