ചിറ്റൂർ: കമ്പാലത്തറഏരി റഗുലേറ്ററിന്റെ ഷട്ടർ പുനർനിർമാണം പൂർത്തിയായി. ഇന്നലെ മുതൽ ഏരിയിലേക്കു വെള്ളം ഇറക്കിത്തുടങ്ങിയതായി അസിസ്റ്റന്റ് എൻജിനീയർ പ്രവീൺ അറിയിച്ചു.
ഒരാഴ്ച ഏരിയിൽ ജലംസംഭരിച്ച് അടുത്ത ആഴ്ചമുതൽ ഇടതുകനാലിൽ നെൽകൃഷിക്ക് ജലവിതരണം തുടങ്ങും. താലൂക്കിൽ മഴ ഇനിയും തുടങ്ങാത്തതിനാൽ പല കർഷകർക്കും ഞാറു പാകാനാവാത്ത സാഹചര്യമാണുള്ളത്.
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളാൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചിറ്റൂർ താലൂക്കിൽ കുളങ്ങളൾ, കിണറുകൾ, മറ്റു ജലസംഭരണികളെല്ലാം വരണ്ട നിലയിലാണുള്ളത്.