x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്പാ​ല​ത്ത​റ ഏ​രി​യി​ൽ ഷ​ട്ട​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ജ​ല​സം​ഭ​രണം തു​ട​ങ്ങി


Published: June 17, 2026 01:35 AM IST | Updated: June 17, 2026 01:35 AM IST

ചി​റ്റൂ​ർ: ക​മ്പാ​ല​ത്ത​റ​ഏ​രി റ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​ർ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ മു​ത​ൽ ഏ​രി​യി​ലേ​ക്കു വെ​ള്ളം ഇ​റ​ക്കി​ത്തു​ട​ങ്ങി​യ​താ​യി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ്ര​വീ​ൺ അ​റി​യി​ച്ചു.

ഒ​രാ​ഴ്ച ഏ​രി​യി​ൽ ജ​ലം​സം​ഭ​രി​ച്ച് അ​ടു​ത്ത ആ​ഴ്ച​മു​ത​ൽ ഇ​ട​തു​ക​നാ​ലി​ൽ നെ​ൽ​കൃ​ഷി​ക്ക് ജ​ല​വി​ത​ര​ണം തു​ട​ങ്ങും. താ​ലൂ​ക്കി​ൽ മ​ഴ ഇ​നി​യും തു​ട​ങ്ങാ​ത്ത​തി​നാ​ൽ പ​ല ക​ർ​ഷ​ക​ർ​ക്കും ഞാ​റു പാ​കാ​നാ​വാത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​ൽ മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ കു​ള​ങ്ങ​ള​ൾ, കി​ണ​റു​ക​ൾ, മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളെ​ല്ലാം വ​ര​ണ്ട നി​ല​യി​ലാ​ണു​ള്ള​ത്.

Tags : Shutter construction Nattuvishesham District News

Recent News

Corehub Up