Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShvikaArun

America

മ​ല​യാ​ളി ബാ​ലി​ക​യ്ക്ക് യു​എ​സ് റോ​ള​ർ സ്കേ​റ്റിം​ഗ് ദേ​ശീ​യ കി​രീ​ടം; ച​രി​ത്ര നേ​ട്ട​വു​മാ​യി ശ്വി​ക അ​രു​ണ്‍

ന്യൂ​ജ​ഴ്‌​സി: നെ​ബ്രാ​സ്‌​ക​യി​ലെ ലി​ങ്ക​ണി​ൽ ന​ട​ന്ന യുഎ​സ്എ റോ​ള​ർ സ്കേ​റ്റിംഗ് നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി ബാ​ലി​ക​യാ​യ 11 വയസുകാ​രി ശ്വി​ക അ​രു​ണ്‍ ദേ​ശീ​യ ചാ​മ്പ്യ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

വേ​ൾ​ഡ് സ്കേ​റ്റ് മി​നി ഫ്രീ​സ്റ്റൈ​ൽ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി ശ്വി​ക ശ്ര​ദ്ധേ​യ നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. ആ​ഗോ​ള റാ​ങ്കിംഗി​ൽ ഒ​ന്നാം സ്ഥാ​ന​വും യുഎ​സ് ദേ​ശീ​യ കി​രീ​ട​വും ഒ​രേ​സ​മ​യം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി ബാ​ലി​ക​യെ​ന്ന ച​രി​ത്ര നേ​ട്ട​വും ശ്വി​ക​യു​ടെ പേ​രി​ലാ​യി.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വെ​ങ്ക​ല​വും വെ​ള്ളി​യും നേ​ടി​യി​രു​ന്ന ശ്വി​ക​യ്ക്ക് ഇ​താ​ദ്യ​മാ​യാ​ണ് സ്വ​ർ​ണ മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്.

ന്യൂ​ജ​ഴ്‌​സി​യി​ലെ എ​ഡി​സ​ണി​ൽ ഐടി മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ക​ണ്ണൂ​ർ ചാ​ല സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ അ​യി​ല്യ​ത്ത് കീ​ഴ​ട​ത്തി​ലും (എ.​കെ. അ​രു​ണ്‍) അ​നീ​ഷ ക​രു​ണ​നും ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ശ്വി​ക.

നാ​ല് വ​ർ​ഷ​മാ​യി ഫി​ഗ​ർ സ്കേ​റ്റി​ങ്ങി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ശ്വി​ക​യു​ടെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ തു​ട​ക്കം മു​ത​ൽ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.

സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ജ​മ്പു​ക​ൾ, സ്പി​ന്നു​ക​ൾ, ഫു​ട്‌​വ​ർ​ക്ക് എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ന്ന ഫി​ഗ​ർ സ്കേ​റ്റിംഗ് ഇ​ന​ത്തി​ൽ ദി​വ​സ​വും മൂ​ന്ന് മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ വ​രെ ശ്വി​ക പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ടെ​ന്ന് പി​താ​വ് അ​രു​ണ്‍ പ​റ​ഞ്ഞു.

പ​രി​ക്കു​ക​ളും മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളും അ​തി​ജീ​വി​ച്ചു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്കേ​റ്റിംഗി​നൊ​പ്പം ബാ​സ്ക​റ്റ്‌​ബോ​ൾ, സോ​ക്ക​ർ എ​ന്നി​വ​യി​ലും ശ്വി​ക സ​ജീ​വ​മാ​ണ്.

പ​ഠ​ന​ത്തി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന ഹോ​ണ​ർ റോ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഈ ​രം​ഗ​ത്ത് മു​ന്നോ​ട്ട് പോ​കാ​ൻ മ​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ചു.

ഫി​ഗ​ർ സ്കേ​റ്റിംഗ് കാ​യി​ക മി​ക​വും ക​ലാ​പ​ര​മാ​യ അ​വ​ത​ര​ണ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഇ​ന​മാ​ണ്. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളെ​ക്കാ​ൾ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലു​ള്ള​ത്.

ദേ​ശീ​യ കി​രീ​ട നേ​ട്ട​ത്തോ​ടെ ശ്വി​ക​യു​ടെ അ​ടു​ത്ത ല​ക്ഷ്യം അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലെ കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​ൻ-​മ​ല​യാ​ളി സ​മൂ​ഹം.

Latest News

Corehub Up