Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SibiMalayil

ആര്‍ച്ച്ബിഷപ് കുന്നശേരി അവാര്‍ഡ് സിബി മലയിലിന്

കോ​​​ട്ട​​​യം: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യു​​​ടെ സ്മ​​​ര​​​ണാ​​​ര്‍ഥം, മി​​​ക​​​ച്ച പൊ​​​തു​​​ജ​​​ന സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി അ​​​വാ​​​ര്‍ഡ്-2026 പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സി​​​ബി മ​​​ല​​​യി​​​ലി​​​ന് സ​​​മ്മാ​​​നി​​​ക്കും.

18ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കോ​​​ട്ട​​​യം ദ​​​ര്‍ശ​​​ന ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ അ​​​വാ​​​ര്‍ഡ് സ​​​മ​​​ര്‍പ്പി​​​ക്കും. ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ജ​​​സ്റ്റീ​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​സ്മ​​​ര​​​ണപ്ര​​​സം​​​ഗം ന​​​ട​​​ത്തും.

ച​​​ട​​​ങ്ങി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി 25 വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ട്ര​​​സ്റ്റി​​​യും മ​​​ന്ത്രി​​​യു​​​മാ​​​യ മോ​​​ന്‍സ് ജോ​​​സ​​​ഫി​​​നെ ആ​​​ദ​​​രി​​​ക്കും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ന്‍ ഗീ​​​വ​​​ര്‍ഗീ​​​സ് മാ​​​ര്‍ അ​​​പ്രേം, ഫൗ​​​ണ്ടേ​​​ഷ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി​​​യും മു​​​ന്‍ എം​​​പി​​​യു​​​മാ​​​യ തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍, പ്ര​​​ഫ. മേ​​​രി ര​​​മ​​​ണി ത​​​റ​​​യി​​​ല്‍, ഷെ​​​വ. അ​​​ഡ്വ. ജോ​​​യ് ജോ​​​സ​​​ഫ് കൊ​​​ടി​​​യ​​​ന്ത​​​റ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കു​​മെ​​ന്ന് ഓ​​​ര്‍ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ന്‍, ഡോ. ​​​ജോ​​​സ​​​ഫ് സ​​​ണ്ണി കു​​​ന്ന​​​ശേ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up