പാലാ: രണ്ടു പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഇടിമിന്നലില്‍ തകര്‍ന്നു. സിവില്‍ സ്റ്റേഷന് ജംഗ്ഷനിലെയും ജനറല്‍ ആശുപത്രി ജംഗ്ഷനിലെയും സിഗ്നല്‍ ലൈറ്റുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ ഇടിമിന്നലിലാണ് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്ക്കു കേടുപാടുകള്‍ സംഭവിച്ചത്.
സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് പുതിയ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
തിരക്കേറിയ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സ്ഥാപിച്ച സിഗ്നല്‍ സംവിധാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇടിമിന്നലേറ്റ് തകരുകയായിരുന്നു.