Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signature Campaign

Idukki

മല​ങ്ക​ര ജ​ലാ​ശ​യ സം​ര​ക്ഷ​ണ​ത്തി​നാ​യി മെ​ഗാ​ സി​ഗ്‌നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍ 17ന്

​തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ ശു​ദ്ധ​ജ​ല ത​ടാ​ക​വും ന​യ​ന​മ​നോ​ഹ​ര​മാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​വു​മാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ളും ക​ല​ര്‍​ന്ന മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​ങ്ക​ര ജ​ലാ​ശ​യ സം​ര​ക്ഷ​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഗാ ഒ​പ്പു​ശേ​ഖ​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്തും. 17നു ​വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ളം​ദേ​ശം ക​വ​ല​യി​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ര്‍​ഗീ​സ് പു​ല്ലു​വ​ഴി, ഫാ.​ ബി​നു കു​രു​വി​ള, ചെ​യ​ര്‍​മാ​ന്‍ ഡോ.​ വി​ന്‍​സെ​ന്‍റ് മാ​ളി​യേ​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​ജെ.​ ഫ്രാ​ന്‍​സി​സ്, ടി.​ജെ.​ പീ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ഇ​ളം​ദേ​ശം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി ഉ​ള്‍​പ്പടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന മ​ലി​ന​ജ​ല​മാ​ണ് പ്ര​തി​സ​ന്ധിക്കു കാരണം. ഫാ​ക്ട​റി​ക​ളി​ല്‍ പ്ലൈ​വു​ഡ് ഉ​ത്പന്നങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ര്‍​മാ​ല്‍ഡി​ഫൈ​ഡ് അ​ട​ങ്ങി​യ പ​ശ, മ​റ്റു​ രാ​സ​വ​സ്തു​ക്ക​ള്‍, പു​റന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം, വി​ഷാം​ശ​മു​ള്ള ചാ​രം, പൊ​ടി തു​ട​ങ്ങി​യ ഖ​ര-​ദ്ര​വ മാ​ലി​ന്യ​ങ്ങ​ള്‍ വ​ട​ക്ക​നാ​റി​ലൂ​ടെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന വാ​യു, ജ​ല, മ​ണ്ണ് മ​ലി​നീ​ക​ര​ണം അനാ​രോ​ഗ്യ​ത്തിനു കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ആ​റി​ന് രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ജ​ലം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ല്‍ കാ​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ജി​ല്ലാ​ ക​ള​ക്ട​ര്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തി​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെയും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സി​നെ​യാ​ണ് രാ​സ​മാ​ലി​ന്യ​ങ്ങ​ള്‍ ബാ​ധി​ക്കു​ന്ന​ത്.

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തെ ശു​ദ്ധ​ജ​ല സം​ര​ക്ഷി​ത മേ​ഖ​ല​യാ​ക്കി പ്ര​ഖ്യാ​പി​ക്കു​ക, ജ​ലാ​ശ​യ​ത്തി​ലേ​ക്ക് രാ​സ​മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തു ത​ട​യു​ക, പു​തി​യ ക്വാ​റി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യങ്ങൾ ഉ​ന്ന​യി​ച്ചാ​ണ് കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്.

മു​ട്ടം യൂ​ണി​റ്റ് യോ​ഗം

മു​ട്ടം: പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നംമൂ​ലം മ​ലി​ന​മാ​കു​ന്ന മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തെ ജ​ലസം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള മ​ല​ങ്ക​ര ജ​ലാ​ശ​യ സം​ര​ക്ഷ​ണസ​മി​തി മു​ട്ടം പ​ഞ്ചാ​യ​ത്ത് യൂ​ണി​റ്റ് രൂ​പീ​ക​ര​ണയോ​ഗം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​നു സ​മീ​പം ചു​വ​പ്പു​ങ്ക​ല്‍ ബി​ല്‍​ഡിം​ഗിലാ​ണ് യോ​ഗം ചേ​രു​ന്ന​തെ​ന്ന് സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ചു​വ​പ്പു​ങ്ക​ല്‍ അ​റി​യി​ച്ചു.

District News

പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ രാ​ഷ്‌​ട്ര​പ​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന ഭീ​മ​ഹ​ര്‍​ജി​ക്കാ​യി ജി​ല്ല​യി​ല്‍​നി​ന്നു​ള്ള അം​ഗ​ങ്ങ​ളു​ടെ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. പി​എ​ഫ്ആ​ര്‍​ഡി​എ നി​യ​മം പി​ന്‍​വ​ലി​ക്കു​ക, പെ​ന്‍​ഷ​ന്‍ വാ​ലി​ഡേ​ഷ​ന്‍ റൂ​ള്‍ ഉ​പേ​ക്ഷി​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഭീ​മ​ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ് എ​സ്ഇ​റ്റി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി റ്റി.​ജി. രാ​ജീ​വ്, സെ​ന്‍​ട്ര​ല്‍ ഗ​വ. പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി.​ഡി. ജോ​സ്, വി.​കെ.​മാ​ണി, എ.​എ​ന്‍.​ച​ന്ദ്ര​ബാ​ബു, മോ​ളി​ക്കു​ട്ടി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭീ​മ​ഹ​ര്‍​ജി കൈ​മാ​റ​ലി​ന് മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് പെ​ന്‍​ഷ​ന്‍​കാ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up