തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രം, സിനിമ, സാഹിത്യം, കായികം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നാലു പ്രമുഖര്‍ക്ക് കേരള സര്‍വകലാശാല ഓണററി ബിരുദങ്ങള്‍ സമ്മാനിക്കും.
മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ. രാധാകൃഷ്ണന്, നടന് മധു, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ഹോക്കി താരം പി.ആര്. ശ്രീജേഷ് എന്നിവര്‍ക്കാണ് സര്‍വകലാശാലയുടെ 32-ാമത് ഓണററി ബിരുദദാനച്ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് നല്‍കുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. മോഹനന് കുന്നുമ്മല്‍ അറിയിച്ചു.
നാളെ രാവിലെ 11ന് സെനറ്റ് ഹാളിലാണ് ചടങ്ങ്. ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ഓം പ്രകാശ് മാഥുര്‍ ഓണററി ബിരുദങ്ങള്‍ സമ്മാനിക്കും.