Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Mount Emerges Winners

Malappuram

അ​ക്വാ​ട്ടി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്: സി​ൽ​വ​ർ മൗ​ണ്ട് ജേ​താ​ക്ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ അ​ക്വാ​ട്ടി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

മേ​ള​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ മൗ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 241 പോ​യി​ന്‍റ് നേ​ടി​യാ​ണ് സി​ൽ​വ​ർ മൗ​ണ്ട് ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. 145 പോ​യി​ന്‍റു​മാ​യി മ​ഞ്ചേ​രി ബെ​ഞ്ച് മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 58 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​ൽ​മാ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ എം. ​ജൗ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​സ് പ​ബ്ലി​ക് സ്കൂ​ൾ ജൂ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്. സ്മി​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പ്രോ​ഗ്രാം കോ​-ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ജ​ലീ​ൽ, കെ. ​നി​ഷാ​ദ്, ഷ​ബാ​ബ്, ഫെ​മി​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up