Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silverstorm

സി​ൽ​വ​ർ​സ്റ്റോം ഓ​ഹ​രി​വി​ല്​പ​ന നാ​ളെ​ മു​ത​ൽ; 82.43 കോ​ടി സ​മാ​ഹ​രി​ക്ക​ൽ ല​ക്ഷ്യം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര-​​​തീം​​​പാ​​​ർ​​​ക്ക് ശൃം​​​ഖ​​​ല​​​യാ​​​യ സി​​​ൽ​​​വ​​​ർ​​​സ്റ്റോം പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി​​​വി​​​ല്​​​പ​​​ന (ഐ​​​പി​​​ഒ) നാ​​​ളെ ആ​​​രം​​​ഭി​​​ച്ച് 28ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. 61.98 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ 82.43 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ എ​​​സ്എം​​​ഇ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ 31നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ ലി​​​സ്റ്റിം​​​ഗ്. 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​യൊ​​​ന്നി​​​നു 123 മു​​​ത​​​ൽ 133 രൂ​​​പ നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​കും വി​​​ല്​​​പ​​​ന. ആ​​​ങ്ക​​​ർ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​ള്ള ബി​​​ഡിം​​​ഗ് ഇ​​​ന്നു ന​​​ട​​​ക്കും. മൊ​​​ത്തം ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 17.61 ല​​​ക്ഷം ഇ​​​വ​​​ർ​​​ക്കാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ങ്ക​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 11.76 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളും നീ​​​ക്കി​​​വ​​​ച്ചു. നോ​​​ണ്‍ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് 8.88 ല​​​ക്ഷ​​​വും വ്യ​​​ക്തി​​​ഗ​​​ത റീ​​​ട്ടെ​​​യ്ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു കു​​​റ​​​ഞ്ഞ​​​ത് 20.62 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളും ല​​​ഭി​​​ക്കും. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ലോ​​​ട്ട് സൈ​​​സ് 2000 ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ്. തു​​​ട​​​ർ​​​ന്ന് 1000 ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഗു​​​ണി​​​ത​​​ങ്ങ​​​ളാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ല​​​ക്നോ സ്നോ ​​​പാ​​​ർ​​​ക്ക്, ഫാ​​​മി​​​ലി എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ, അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ തീം ​​​പാ​​​ർ​​​ക്കി​​​ന്‍റെ വി​​​ക​​​സ​​​നം, പൊ​​​തു​​​വാ​​​യ കോ​​​ർ​​​പ​​​റേ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കും. 25 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സി​​​ൽ​​​വ​​​ർ​​​സ്റ്റോം മി​​​ക​​​ച്ച വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യെ​​​ന്നും ജം​​​ഷ​​​ഡ്പു​​​രി​​​ലേ​​​ക്കു സാ​​​ന്നി​​​ധ്യം വ്യാ​​​പി​​​പ്പി​​​ച്ചെ​​​ന്നും സി​​​ൽ​​​വ​​​ർ സ്റ്റോം ​​​പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് എം​​​ഡി എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ൽ അ​​​മ്യൂ​​​സ്മെ​​​ന്‍റ് വാ​​​ട്ട​​​ർ​​​പാ​​​ർ​​​ക്ക്, ഇ​​​ൻ​​​ഡോ​​​ർ സ്നോ​​​പാ​​​ർ​​​ക്ക്, റി​​​സോ​​​ർ​​​ട്ട്, ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം കേ​​​ബി​​​ൾ കാ​​​ർ, ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജ് എ​​​ന്നി​​​വ​​​യും ഓ​​​ണ​​​ത്തി​​​നു തു​​​റ​​​ക്കും. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ജം​​​ഷ​​​ഡ്പു​​​രി​​​ൽ ഇ​​​ൻ​​​ഡോ​​​ർ സ്നോ​​​പാ​​​ർ​​​ക്ക് തു​​​റ​​​ന്നു. ല​​​ക്നൗ​​​വി​​​ലെ ഓ​​​മാ​​​ക്സ് ഹ​​​സ്ര​​​ത്ഗ​​​ഞ്ച് മാ​​​ളി​​​ൽ പു​​​തി​​​യ സ്നോ​​​പാ​​​ർ​​​ക്കും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​വും ആ​​​രം​​​ഭി​​​ക്കും.

2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം 44.85 കോ​​​ടി​​​യും അ​​​റ്റാ​​​ദാ​​​യം 19.10 കോ​​​ടി​​​യു​​​മാ​​​ണ്. മു​​​ൻ​​​വ​​​ർ​​​ഷം യ​​​ഥാ​​​ക്ര​​​മം 31.64 കോ​​​ടി​​​യും 9.71 കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ, ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ബ്ദു​​​ൽ ജ​​​ലീ​​​ൽ, പ്രൊ​​​മോ​​​ട്ട​​​ർ വി.​​​എ. സി​​​റാ​​​ജ്, സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ, സി​​​എ​​​ഫ്ഒ കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 9188905079.

Latest News

Corehub Up