Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singireddy Sai Sriharikrishna

America

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ മു​ങ്ങി​മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ മു​ങ്ങി​മ​രി​ച്ചു. വി​ഴി​യ​ന​ഗ​രം ജി​ല്ല​യി​ലെ പി​രി​ദി​യി​ൽ നി​ന്നു​ള്ള സിം​ഗി​റെ​ഡ്ഡി സാ​യ് ശ്രീ ​ഹ​രി​കൃ​ഷ്ണ (26) ആ​ണ് മി​സൗ​റി​യി​ലെ മെ​രാ​മെ​ക് ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം റി​സോ​ർ​ട്ടി​ൽ എ​ത്തി​യ സിം​ഗി​റെ​ഡ്ഡി ന​ദി​യി​ൽ നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പാ​യ​ലു​ക​ളി​ൽ കാ​ലു​ക​ൾ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​യ്ക്ക് വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് വി​ദ​ഗ്ധ സം​ഘ​മെ​ത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

എ​ൻ​ജി​നി​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​യ്ക്ക് പോ​യ​ത്. അ​ടു​ത്തി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കു​ടും​ബം സം​സ്ഥാ​ന മ​ന്ത്രി​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up