കോട്ടയം: റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ ക്ലെരിഷ്യൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സമർപ്പിത ജീവിത ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സിസ്റ്റർ ഹെലെന എസ്ജെസി. ഡിജിറ്റൽ യുഗത്തിലെ സമർപ്പിത ജീവിതത്തിൽ നവീകരിക്കപ്പെട്ടതും ജാഗ്രതാപൂർണവുമായ പ്രതിബദ്ധതയ്ക്കുള്ള ദൈവശാസ്ത്രപരമായ മാതൃകയായ, വിശുദ്ധ യൗസേപ്പിതാവിന്റെ സർഗാത്മക ധൈര്യത്തിന്റെ പ്രസക്തി എന്ന വിഷയത്തിലാണ് സിസ്റ്റർ പ്രബന്ധം തയാറാക്കിയത്.
പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്ക ഇടവകാംഗങ്ങളായ കാവിൽപ്പറമ്പിൽ തോമസ് - എൽസി ദമ്പതികളുടെ മകളാണ് സിസ്റ്റർ ഹെലെന.