Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sisters Take Top

Malappuram

ക​വു​ങ്ങി​ന്‍ പാ​ള ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ സ​ഹോ​ദ​രി​മാ​ര്‍​ക്ക് ഒ​ന്നാം സ്ഥാ​നം

മ​ഞ്ചേ​രി: സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ലെ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ല്‍ മി​ന്നും വി​ജ​യ​വു​മാ​യി സ​ഹോ​ദ​രി​മാ​ര്‍ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി. കാ​ര​ക്കു​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ഫാ​ത്തി​മ സ​ന​യും ആ​യി​ഷ സ​ഫ​യു​മാ​ണ് ക​വു​ങ്ങി​ന്‍ പാ​ള കൊ​ണ്ടു​ള്ള ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ടി​മ​ധു​രം സ​മ്മാ​നി​ച്ച​ത്.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ ഫാ​ത്തി​മ സ​ന​യു​ടെ നേ​ട്ടം. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന ത​ല​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഫാ​ത്തി​മ സ​ന, ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഇ​ത്ത​വ​ണ അ​ത് ഒ​ന്നാം സ്ഥാ​ന​മാ​ക്കി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. സ​ബ് ജി​ല്ല, ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​യി​ഷ സ​ഫ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. സം​സ്ഥാ​ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ ക​ന്നി മ​ത്സ​ര​ത്തി​ല്‍ ത​ന്നെ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കാ​ന്‍ ആ​യി​ഷ സ​ഫ​ക്ക് സാ​ധി​ച്ചു. തൃ​ക്ക​ല​ങ്ങോ​ട് ഹാ​ജി​യാ​ര്‍​പ്പ​ടി പു​തി​യ​റ​ക്ക​ല്‍ ശി​ഹാ​ബ്-​മു​ബീ​ന റ​ഹ്മ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും. ഒ​രേ വീ​ട്ടി​ല്‍​നി​ന്ന് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സ​ഹോ​ദ​രി​മാ​രെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up