Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SitaBadi

Viral

അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ പി​ഞ്ചു​കു​ഞ്ഞി​ന് മു​ല​പ്പാ​ൽ ന​ൽ​കി നേ​പ്പാ​ൾ മ​ന്ത്രി സീ​താ ബാ​ദി

ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്കു​മ​പ്പു​റം മാ​തൃ​ത്വ​ത്തി​ന്‍റെ അ​പാ​ര​മാ​യ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ മ​നം ക​വ​രു​ക​യാ​ണ് നേ​പ്പാ​ളി​ലെ വ​നി​താ-​ശി​ശു-​മു​തി​ർ​ന്ന പൗ​ര​ക്ഷേ​മ മ​ന്ത്രി​യാ​യ സീ​താ ബാ​ദി.

കാ​ഠ്മ​ണ്ഡു​വി​ലെ ഒ​രു അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്ന് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ, വി​ശ​ന്നു ക​ര​ഞ്ഞ 17 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​ന് സ്വ​ന്തം മു​ല​പ്പാ​ൽ ന​ൽ​കി ആ​ശ്വ​സി​പ്പി​ക്കു​ന്ന മ​ന്ത്രി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ആ​ളു​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​വു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് മ​ന​സി​നെ നോ​വി​ക്കു​ന്ന ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് കാ​ഠ്മ​ണ്ഡു സാ​ക്ഷ്യം വ​ഹി​ച്ച​ത്. ന​ക്സ​ൽ മേ​ഖ​ല​യി​ലു​ള്ള 'ബാ​ൽ മ​ന്ദി​ർ' എ​ന്ന ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു ക​മ​ന്‍റി​ലൂ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന്, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ മ​ന്ത്രി അ​നാ​ഥാ​ല​യം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ദാ​രു​ണ​മാ​യ കാ​ഴ്ച​ക​ളാ​യി​രു​ന്നു മ​ന്ത്രി​യെ അ​വി​ടെ കാ​ത്തി​രു​ന്ന​ത്.

ക​ന​ത്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ ഓ​ട​യി​ലെ മ​ലി​ന​ജ​ലം അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി 15 ദി​വ​സം മു​ത​ൽ ര​ണ്ട് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ഇ​രു​പ​തോ​ളം കു​ഞ്ഞു​ങ്ങ​ൾ ഒ​രൊ​റ്റ വൃ​ത്തി​ഹീ​ന​മാ​യ മെ​ത്ത​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്.

പ​ട്ടി​ണി​യി​ലാ​യ കു​ട്ടി​ക​ൾ​ക്ക് ചു​റ്റും ക​ഴി​ക്കാ​ൻ ഉ​ണ​ങ്ങി​യ നൂ​ഡി​ൽ​സ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ വ​സ്ത്ര​ങ്ങ​ളും ചു​മ​യും മൂ​ക്കൊ​ലി​പ്പു​മാ​യി രോ​ഗാ​തു​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മി​ക്ക കു​ട്ടി​ക​ളും.

ഇ​തു​ക​ണ്ട മ​ന്ത്രി ഉ​ട​ന​ടി ഇ​ട​പെ​ടു​ക​യും കാ​ഠ്മ​ണ്ഡു മെ​ട്രോ​പൊ​ളി​റ്റ​ൻ സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും കൂ​ട്ടി കു​ട്ടി​ക​ളെ അ​വി​ടെ​നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ജൂ​ലൈ 19-ന് ​ഒ​രു മെ​ഡി​ക്ക​ൽ സം​ഘ​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വീ​ണ്ടും അ​നാ​ഥാ​ല​യ​ത്തി​ലെ​ത്തി.

പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്ക​വേ, കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന 17 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് വി​ശ​ന്ന് ഉ​റ​ക്കെ ക​ര​യാ​ൻ തു​ട​ങ്ങി. കു​ഞ്ഞി​ന് ന​ൽ​കാ​ൻ അ​വി​ടെ പാ​ലോ മ​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളോ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ ക​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന സീ​താ ബാ​ദി, ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ക്കു​ക​യും സ്വ​ന്തം മു​ല​പ്പാ​ൽ ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പാ​ലു കു​ടി​ച്ച​തോ​ടെ ക​ര​ച്ചി​ൽ നി​ർ​ത്തി​യ കു​ഞ്ഞ് മ​ന്ത്രി​യു​ടെ മ​ടി​യി​ൽ കി​ട​ന്ന് ശാ​ന്ത​മാ​യി ഉ​റ​ങ്ങി. അ​ന്ന് വൈ​കു​ന്നേ​രം ര​ണ്ട് ത​വ​ണ​യാ​ണ് മ​ന്ത്രി ആ ​കു​ഞ്ഞി​ന് പാ​ൽ ന​ൽ​കി​യ​ത്.

ആ ​കു​ഞ്ഞി​നെ ക​ര​ങ്ങ​ളി​ൽ എ​ടു​ത്ത​പ്പോ​ൾ ത​നി​ക്ക് ജ​നി​ച്ച സ്വ​ന്തം കു​ഞ്ഞാ​ണെ​ന്നാ​ണ് തോ​ന്നി​യ​തെ​ന്ന് ആ ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി പി​ന്നീ​ട് ഓ​ർ​ത്തെ​ടു​ത്തു.

കു​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യി കൃ​ത്യ​മാ​യി ആ​ഹാ​രം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​പ്പോ​ൾ, ഇ​നി​മു​ത​ൽ താ​നാ​ണ് ഇ​വ​ളു​ടെ അ​മ്മ എ​ന്നാ​യി​രു​ന്നു സീ​താ ബാ​ദി​യു​ടെ മ​റു​പ​ടി.

ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​നാ​ഥാ​ല​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​യി.

കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ അ​ഞ്ച് പു​തി​യ പ​രി​ചാ​ക​രെ നി​യ​മി​ക്കു​ക​യും, സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ മ​ന്ദി​രം നി​ർ​മ്മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ നേ​പ്പാ​ളി​ലെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും കൊ​ണ്ടു​വ​രാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

മ​ന്ത്രി സീ​താ ബാ​ദി​യു​ടെ പൊ​രു​തി​നേ​ടി​യ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കും ഈ ​സം​ഭ​വം വെ​ളി​ച്ചം വീ​ശു​ന്നു​ണ്ട്. 1995-ൽ ​നേ​പ്പാ​ളി​ലെ സു​ർ​ഖേ​ത് ജി​ല്ല​യി​ൽ ജ​നി​ച്ച ബാ​ദി, ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലും സാ​മൂ​ഹി​ക വി​വേ​ച​ന​ത്തി​ലു​മാ​ണ് വ​ള​ർ​ന്ന​ത്.

കു​ട്ടി​ക്കാ​ല​ത്ത് ഭേ​രി ന​ദി​ക്ക​ര​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കൂ​ലി​പ്പ​ണി ചെ​യ്തി​രു​ന്ന അ​വ​ർ, 12-ാം വ​യ​സി​ൽ പ​ഠ​നാ​വ​ശ്യാ​ർ​ഥം കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് മാ​റു​ക​യും കു​റ​ച്ചു​കാ​ലം ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

2026 മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് അ​വ​ർ നേ​പ്പാ​ളി​ന്‍റെ വ​നി​താ-​ശി​ശു-​മു​തി​ർ​ന്ന പൗ​ര​ക്ഷേ​മ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. നേ​പ്പാ​ളി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ ബാ​ദി സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ഫെ​ഡ​റ​ൽ മ​ന്ത്രി കൂ​ടി​യാ​ണ് സീ​താ ബാ​ദി.

പ​ട്ടി​ണി​യു​ടെ​യും മാ​റ്റി​നി​ർ​ത്ത​ലു​ക​ളു​ടെ​യും വേ​ദ​ന​യ​റി​ഞ്ഞ് വ​ള​ർ​ന്ന​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്, ഒ​രു അ​നാ​ഥ​ക്കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ ക​ണ്ട​പ്പോ​ൾ മ​ന്ത്രി​പ്പ​ട്ടം മാ​റ്റി​വെ​ച്ച് ഒ​രു അ​മ്മ​യാ​യി മാ​റാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ച​ത്.

Latest News

Corehub Up