Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Site Acquisition

Wayanad

ദേ​ശീ​യ​പാ​ത 766 വി​ക​സ​നം: സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഒ​ക്ടോ​ബ​റോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കും

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വെ​ള്ളി​മാ​ടു​കു​ന്ന് മു​ത​ല്‍ മു​ത്ത​ങ്ങ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത 766 ന്‍റെ ഏ​റ്റെ​ടു​ക്ക​ല്‍ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി ഒ​ക്ടോ​ബ​റോ​ടെ പൂ​ര്‍​ത്തി​ക​രി​ക്കും. ഇ​തോ​ടെ പാ​ത നാ​ലു​വ​രി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗം കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​യ​നാ​ട​ന്‍ ജ​ന​ത.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്‍​പ്പ​റ്റ​യി​ല്‍ എ​ന്‍​എ​ച്ച്എ​ഐ​യു​ടെ സൈ​റ്റ് ഓ​ഫി​സ് തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. പാ​ത നാ​ലു​വ​രി​യാ​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ര്‍) ത​യാ​റാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ല്ലാം ഇ​നി കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. സൈ​റ്റ് എ​ന്‍​ജി​നീ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ​യും ഉ​ട​ന്‍ നി​യ​മി​ക്കും.

വെ​ള്ളി​മാ​ടു​കു​ന്ന് മു​ത​ല്‍ മു​ത്ത​ങ്ങ വ​രെ​യു​ള്ള പാ​ത കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​ക്കൊ​ണ്ട് നേ​ര​ത്തേ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്‍​എ​ച്ച്എ​ഐ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. നി​ല​വി​ലു​ള്ള പാ​ത നാ​ല് വ​രി​യാ​ക്കു​മ്പോ​ള്‍ ടൗ​ണു​ക​ളെ ഒ​ഴി​വാ​ക്കി സ​മാ​ന്ത​ര പാ​ത നി​ര്‍​മി​ച്ചാ​ണ് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ക. ഏ​ക​ദേ​ശം 110 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പാ​ത നാ​ലു​വ​രി​യാ​ക്കു​ന്ന​തി​നു​ള്ള ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​ന്‍ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബൈ​പാ​സു​ക​ളും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ല്‍​പ്പ​റ്റ ബൈ​പാ​സും വി​ക​സി​പ്പി​ക്കും. താ​മ​ര​ശേ​രി ചു​ര​ത്തി​ന് ബ​ദ​ല്‍​പാ​ത​യാ​യി ചി​പ്പി​ലി​ത്തോ​ട്–​മ​രു​തി​ലാ​വ്–​ത​ളി​പ്പു​ഴ റോ​ഡ് വി​ക​സി​പ്പി​ക്കും.

ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ഇ​തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യേ​ക്കും. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​യി​രു​ന്നു പാ​ത. റോ​ഡി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​യി​രു​ന്നു. ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പാ​ത പൂ​ര്‍​ണ​മാ​യി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഇ​പ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ര്‍​ണാ​ട​ക​യി​ലേ​ക്കും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന​വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.

രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കു​ന്ന ബ​ന്ദി​പ്പു​ര പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്രാ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ദേ​ശീ​യ​പാ​താ വി​ക​സ​നം പ​രോ​ക്ഷ​മാ​യി ആ​ശ്വാ​സ​മാ​കും. വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ദേ​ശീ​യ​പാ​താ വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ വ​യ​നാ​ടി​ന്‍റെ ഗ​താ​ഗ​ത മേ​ഖ​ല​യ്ക്കും വ്യാ​പാ​ര വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ള്‍​ക്കും വ​ലി​യ ഉ​ണ​ര്‍​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ല.

Latest News

Corehub Up