ഹരിപ്പാട് /ആലപ്പുഴ: കരുവാറ്റ ശിവൻകുട്ടി ചെട്ടിയാർ വധക്കേസിൽ ഹരിപ്പാട് പൊലിസ് 740 പേജുള്ള അന്തിമ കുറ്റപത്രം സമർപ്പിച്ചു.
ആലപ്പുഴ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഓൺലൈൻ വഴിയാണ് കുറ്റപത്രം ഫയൽ ചെയ്തത്.
കൊലപാതകം നേരിട്ടു നടപ്പാക്കിയ 16 വയസ് പൂർത്തിയായ ഒന്നു മുതൽ മൂന്ന് വരെയുള്ള ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന നിർണായക ശിപാർശയും അന്വേഷണസംഘം ബോർഡിനു മുന്നിൽ വെച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ ബന്ധുവായ 13 വയസുകാരിയും, കൊല്ലം സ്വദേശികളായ മൂന്ന് ആൺകുട്ടികളും ഉൾപ്പെടെ നാല് കുട്ടികളാണ് കേസിലുള്ളത്.