Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slavko Vincic

അ​ർ​ജ​ന്‍റീ​ന-​സ്പെ​യി​ൻ ഫൈ​ന​ൽ: വി​സി​ൽ മു​ഴ​ക്കാ​ൻ സ്ലാ​വ്കോ വി​ൻ​സി​സ്; ഫി​ഫ​യു​ടെ പ്ര​ഖ്യാ​പ​നം പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും നേ​ർ​ക്കു​നേ​ർ​വ​രു​മ്പോ​ൾ, മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം സ്ലൊ​വേ​നി​യ​ൻ റ​ഫ​റി സ്ലാ​വ്കോ വി​ൻ​സി​സി​ന്‍റെ കൈ​ക​ളി​ൽ. ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന​തോ​ടെ ഫു​ട്ബോ​ൾ ലോ​കം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ ഈ ​തീ​രു​മാ​ന​ത്തെ അ​ല്പം ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

46-കാ​ര​നാ​യ സ്ലാ​വ്കോ വി​ൻ​സി​സ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ റ​ഫ​റി​യാ​ണ്. 2022-ലെ ​യു​വേ​ഫ യൂ​റോ​പ്പ് ലീ​ഗ് ഫൈ​ന​ലും, 2024-ലെ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലും നി​യ​ന്ത്രി​ച്ച​ത് വി​ൻ​സി​സ് ആ​യി​രു​ന്നു. ലോ​ക​ക​പ്പ് ഫൈ​ന​ൽ നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ സ്ലൊ​വേ​നി​യ​ൻ റ​ഫ​റി​യെ​ന്ന നേ​ട്ട​വും ഇ​തോ​ടെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ അ​ർ​ജ​ന്‍റീ​ന പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ വി​ൻ​സി​സി​ന്‍റെ ചി​ല തീ​രു​മാ​ന​ങ്ങ​ൾ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഫൈ​ന​ൽ പോ​ലൊ​രു നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം അ​ർ​ജ​ന്‍റീ​ന ടീ​മി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ ആ​ശ​ങ്ക.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന അ​ർ​ജ​ന്‍റീ​ന-​സ്പെ​യ്ൻ ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രു ടീ​മു​ക​ളു​ടെ​യും ക​രു​ത്തു​റ്റ പോ​രാ​ട്ട​ത്തി​ൽ റ​ഫ​റി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up