Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SleepHealth

Viral

ക​ഴു​ത്തു​വേ​ദ​ന മാ​റ്റാ​ൻ 40,000 രൂ​പ​യു​ടെ ത​ല​യി​ണ; ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ ജാ​പ്പ​നീ​സ് പ​രീ​ക്ഷ​ണം

ജോ​ലി​ത്തി​ര​ക്കും മ​ണി​ക്കൂ​റു​ക​ളോ​ള​മു​ള്ള ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും സൃ​ഷ്ടി​ച്ച ക​ഴു​ത്തു​വേ​ദ​ന​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ജ​പ്പാ​നി​ൽ നി​ന്ന് വ​ൻ തു​ക മു​ട​ക്കി പ്ര​ത്യേ​ക ത​ല​യി​ണ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വി​പ​ൻ​ദീ​പ് കൗ​ർ എ​ന്ന ഇ​ന്ത്യ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്.

ഏ​താ​ണ്ട് 40,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്വ​ന്തം ശ​രീ​ര​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ തു​ന്നി​യെ​ടു​ത്ത ഈ ​ത​ല​യി​ണ ഇ​വ​ർ വാ​ങ്ങി​യ​ത്. ജ​പ്പാ​നി​ലെ നി​ഹോ​ൺ​ബാ​ഷി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന, നാ​ല് നൂ​റ്റാ​ണ്ടി​ലേ​റെ പാ​ര​മ്പ​ര്യ​മു​ള്ള 'നി​ഷി​കാ​വ' എ​ന്ന പ്ര​മു​ഖ കി​ട​ക്ക നി​ർ​മ്മാ​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഈ ​അ​പൂ​ർ​വ ത​ല​യി​ണ വി​പ​ൻ​ദീ​പ് വാ​ങ്ങി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ഴു​ത്തി​ന്‍റെ ഘ​ട​ന, ഉ​റ​ങ്ങു​ന്ന ശൈ​ലി, ഇ​ഷ്ട​പ്പെ​ടു​ന്ന തു​ണി​ത്ത​രം എ​ന്നി​വ വി​ദ​ഗ്ദ്ധ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​വി​ടെ ത​ല​യി​ണ​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​ത്. ക​ഴു​ത്തി​ന് കൃ​ത്യ​മാ​യ താ​ങ്ങും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​തി​നാ​യി ബി​ഞ്ചോ​ത​ൻ ചാ​ർ​ക്കോ​ൾ ബീ​ഡ്സു​ക​ളാ​ണ് ഇ​തി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ത​നി​ക്കാ​യി പ്ര​ത്യേ​ക​മാ​യി ഇ​ത് ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​മു​ണ്ട്. പ്രാ​യം കൂ​ടു​ന്തോ​റും ഉ​റ​ക്കം കു​റ​ഞ്ഞു വ​രു​ന്നു​ണ്ടെ​ന്നും ലാ​പ്‌​ടോ​പ്പി​നും ഫോ​ണി​നും മു​ന്നി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന സ​മ​യം ക​ഴു​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും വി​പ​ൻ​ദീ​പ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ന​ല്ലൊ​രു ഉ​റ​ക്ക​ത്തി​നാ​യി മു​ട​ക്കു​ന്ന ഈ ​വ​ലി​യ തു​ക വെ​റു​മൊ​രു ആ​ഡം​ബ​ര​മ​ല്ല, മ​റി​ച്ച് സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി​യു​ള്ള മി​ക​ച്ച നി​ക്ഷേ​പ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ൽ സ​മ്മി​ശ്ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

ആ​രോ​ഗ്യ​ക​ര​മാ​യ ഉ​റ​ക്ക​ത്തി​നാ​യി ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത് തി​ക​ച്ചും ന്യാ​യ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ, ത​ല​യി​ണ​യ്ക്കാ​യി ഇ​ത്ര​യ​ധി​കം പ​ണം മു​ട​ക്കു​ന്ന​ത് അ​മി​ത ചെ​ല​വാ​ണെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ വാ​ദം.

വീ​ട്ടി​ലെ​ത്തി​യാ​ൽ മൊ​ബൈ​ൽ ഫോ​ൺ മാ​റ്റി വെ​ക്കു​ന്ന ശീ​ലം വ​ള​ർ​ത്തി​യെ​ടു​ത്താ​ൽ സൗ​ജ​ന്യ​മാ​യി പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​ത്തി​ന് എ​ന്തി​നാ​ണ് ഇ​ത്ര​യും തു​ക പാ​ഴാ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​വ​രും കു​റ​വ​ല്ല.

Latest News

Corehub Up