പെരിയ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ എട്ടാം ഘട്ടത്തിനു തുടക്കമായി. പുല്ലൂർ സീഡ് ഫാമിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം നിർവഹിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീറ്റു ജോസഫ്, എഡിസിപി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ആശ ബാലൻ, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ. ക്രിസ് ഐൻസ്റ്റീൻ, പെരിയ വെറററിനറി കേന്ദ്രം സർജൻ ഡോ. വിക്രം കൃഷ്ണ, കൃഷി അസി. ഡയറക്ടർ സിജോ എന്നിവർ പങ്കെടുത്തു.
ജൂലൈ 13 വരെയാണ് പ്രതിരോധ കുത്തിവയ്പ് നടക്കുക. ഇതിനായി നിയോഗിച്ച സ്ക്വാഡ് അംഗങ്ങൾ കർഷകരുടെ വീടുകളിലെത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സിനേഷൻ നൽകും. നാലുമാസമോ അതിന് മുകളിലോ പ്രായമായ കന്നുകാലികൾക്കും എരുമകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാം.