x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​ങ്ങി


Published: June 22, 2026 06:45 AM IST | Updated: June 22, 2026 06:45 AM IST

പെ​രി​യ: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ എ​ട്ടാം ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി. പു​ല്ലൂ​ർ സീ​ഡ് ഫാ​മി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ബീ​റ്റു ജോ​സ​ഫ്, എ​ഡി​സി​പി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ശ ബാ​ല​ൻ, ജി​ല്ലാ എ​പി​ഡി​മി​യോ​ള​ജി​സ്റ്റ് ഡോ. ​ക്രി​സ് ഐ​ൻ​സ്റ്റീ​ൻ, പെ​രി​യ വെ​റ​റ​റി​ന​റി കേ​ന്ദ്രം സ​ർ​ജ​ൻ ഡോ. ​വി​ക്രം കൃ​ഷ്ണ, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ സി​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജൂ​ലൈ 13 വ​രെ​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ക്കു​ക. ഇ​തി​നാ​യി നി​യോ​ഗി​ച്ച സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി പ​ശു​ക്ക​ൾ​ക്കും എ​രു​മ​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. നാ​ലു​മാ​സ​മോ അ​തി​ന് മു​ക​ളി​ലോ പ്രാ​യ​മാ​യ ക​ന്നു​കാ​ലി​ക​ൾ​ക്കും എ​രു​മ​ക​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കാം.

Tags : nattu vishesham Smallpox vaccination campaign

Recent News

Corehub Up