കൊച്ചി: സിഎസ്ബി ബാങ്ക് റീട്ടെയില്‍ പദ്ധതിയായ സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ചു.
സേവിംഗ്സ്, കറന്റ്, എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ വെറുതെ കിടക്കുന്ന പണത്തിന് കൂടുതല്‍ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിന്‍വലിക്കാനുള്ള സൗകര്യവും നൽകുന്നതാണു പദ്ധതി.
ഓട്ടോ-സ്വീപ്പ് സൗകര്യം ഈ അക്കൗണ്ടിന്റെ സവിശേഷതയാണ്. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
സ്വീപ്പ്-ഇന്‍ സൗകര്യത്തിലൂടെ മാറ്റുന്ന 13 മാസം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനം വരെ പലിശ ലഭിക്കും.