Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smart Village Office

നെ​ടു​മ​ങ്ങാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ലി​ന്‍റെ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു വീ​ണു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ലാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞെ​ങ്കി​ലും ഇ​തി​ന് മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലാ​ണ് ഇ​പ്പോ​ൾ മ​തി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​ത് കൂ​ടി വീ​ണാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തുനി​ന്ന് ഉ​ൾ​പ്പെ​ടെ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ഴും. ഇ​തോ​ടെ മ​ന്ദി​ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കും. അ​ടി​ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ ഇ​നി ശ​ക്ത​മാ​യി മ​ഴ പെ​യ്താ​ൽ മ​തി​ൽ പൂ​ർ​ണ​മാ​യി ത​ക​രും.

വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ണി​ട്ടും മാ​സ​ങ്ങ​ളാ​യി. മൂ​ന്നു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ള്ള​ൽ വീ​ഴു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത് ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ഇ​തി​നു​ള്ളി​ൽ മ​ണ്ണി​ട്ട് നി​റ​ച്ചാ​ണ് മ​ന്ദി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​യി​ൽ ഈ ​മ​ണ്ണ് കൊ​ണ്ട് താ​ഴ്ന്ന​താ​കാം കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക്കു വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് വി​വ​രം.

2023 മാ​ർ​ച്ച് 21 ന് ​ആ​ണ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 2023 അ​വ​സാ​നം ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ണു. 2024ൽ ​അ​റ്റ​കു​റ്റ പ​ണി ചെ​യ്ത് വി​ള്ള​ൽ ഒ​ഴി​വാ​ക്കി. ശേ​ഷ​മാ​ണ് വീ​ണ്ടും വി​ള്ള​ൽ വീ​ണി​രി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫി​സി​ൽ ആ​റ് ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പൈ​പ്പ് അ​ട​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തിനു മു​ക​ളി​ൽ മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ഗോ​വ​ണി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​നു മു​ക​ളി​ൽ ക​യ​റി വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ഉ​ട​ന​ടി ഈ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തിഗ​തി​ക​ൾ വി​ല​യി​രു​ത്തി.

 

 

Latest News

Corehub Up