Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smile

തെ​ലു​ങ്ക് സി​നി​മ​യെ വി​സ്മ​യി​പ്പി​ച്ച് അ​ന​ശ്വ​ര രാ​ജ​ൻ; ചി​രി​യി​ൽ നിഷ്കളങ്കതയെന്ന് ചി​ര​ഞ്ജീ​വി

നടി അ​ന​ശ്വ​ര രാ​ജ​നെ പ്ര​ശം​സി​ച്ച് തെ​ലു​ങ്ക് സൂ​പ്പ​ർ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ അ​ന​ശ്വ​ര​യു​ടെ തെ​ലു​ങ്ക് ചി​ത്രം ഇ​റ്റ്ലു അ​ർ​ജു​ന​യു​ടെ വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ് അദ്ദേഹം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​ര​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്.

അ​ന​ശ്വ​ര​യു​ടെ അ​ഭി​ന​യ​മി​ക​വി​നെ പ്ര​ശം​സി​ച്ച ചി​ര​ഞ്ജീ​വി, താ​ര​ത്തി​ന്‍റെ ചി​രി​യി​ൽ പ്ര​ത്യേ​ക നി​ഷ്ക​ള​ങ്ക​ത​യും പ​രി​ശു​ദ്ധി​യു​മു​ണ്ടെ​ന്നും അ​ത് ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ച​താ​യും വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ ര​ണ്ട് വ്യ​ത്യ​സ്ത ഷേ​ഡു​ക​ളി​ലു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​ന​ശ്വ​ര വ​ള​രെ പ​ക്വ​ത​യോ​ടെ​യും അ​മി​താ​ഭി​ന​യ​മി​ല്ലാ​തെ​യു​മാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ലു​ങ്ക് സി​നി​മാ​രം​ഗ​ത്ത് അ​ന​ശ്വ​ര​യ്ക്ക് വ​ലി​യൊ​രു ഭാ​വി​യു​ണ്ടെ​ന്നും തെ​ലു​ങ്ക് സി​നി​മാ​ലോ​കം താ​ര​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ചി​ര​ഞ്ജീ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​ന് പു​റ​മെ, താ​നും അ​ന​ശ്വ​ര​യും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ കാ​ക്ക​യെ​ക്കു​റി​ച്ചു​ള്ള ചി​ല വി​വ​ര​ങ്ങ​ളും ചി​ര​ഞ്ജീ​വി വേ​ദി​യി​ൽ പ​ങ്കു​വ​ച്ചു. സി​നി​മ​യു​ടെ സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്താ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഒ​ന്നോ ര​ണ്ടോ മാ​സ​ത്തി​നു​ള്ളി​ൽ അ​താ​യ​ത് അ​ടു​ത്ത സം​ക്രാ​ന്തി റി​ലീ​സാ​യി ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ചി​ത്ര​ത്തി​ലെ അ​ന​ശ്വ​ര​യു​ടെ നൃ​ത്ത​ത്തെ​യും അദ്ദേഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up