Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SmitMachar

ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ ഇ​സ്ര​യേ​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു 

ടെ​ൽ അ​വീ​വ്: ആ​കാ​ശ​ച്ചു​ഴി​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഫ്ലൈ​ദു​ബാ​യ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന് ബി​ഗ് സ​ല്യൂ​ട്ടു​മാ​യി ഇ​സ്ര​യേ​ൽ. ധീ​ര​ത​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യ ഈ ​ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ ഇ​സ്ര​യേ​ലി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു നേ​രി​ട്ട് ക്ഷ​ണി​ച്ചു.

ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ 'ഗ്ലോ​ബ​ൽ ഹീ​റോ' ആ​ണ് സ്മി​ത് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച നെ​ത​ന്യാ​ഹു, രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യ സ്വാ​ത​ന്ത്യ​ദി​ന​ത്തി​ൽ ദീ​പം തെ​ളി​യി​ക്കാ​നു​ള്ള ച​ട​ങ്ങി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ദ​ര​വോ​ടെ ക്ഷ​ണിച്ച​ത്. സാ​ധാ​ര​ണ​യാ​യി ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം ന​ൽ​കാ​റു​ള്ള ഈ ​അ​പൂ​ർ​വ ബ​ഹു​മ​തി ഇ​ന്ത്യ​ക്കാ​ര​നാ​യ മ​ച്ചാ​റി​നാ​യി ഇ​സ്ര​യേ​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

സെ​പ്റ്റം​ബ​ർ 30-ന് ​ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച ഒ​മാ​നി സ​ഹ​പൈ​ല​റ്റ് ഹ​മാം അ​ൽ ഹ​മാ​മി, സ്മി​ത് മ​ച്ചാ​റി​നെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ച വി​മാ​ന​ത്തി​നു​ള്ളി​ൽ കാ​ഴ്ച മ​ങ്ങി​യി​ട്ടും അ​വ​സാ​ന ശ്വാ​സം വ​രെ പൊ​രു​തി​യാ​ണ് മ​ച്ചാ​ർ കോ​ക്ക്പി​റ്റി​ന്‍റെ ലോ​ക്ക് തു​റ​ന്ന​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ അ​ക​ത്തു​ക​യ​റി അ​ക്ര​മി​യെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.  

Latest News

Corehub Up