Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SnakeEncounter

Kouthukam

നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ൽ പാ​മ്പ്! ര​ക്ഷ​ക​രാ​യി സു​ഹൃ​ത്തു​ക്ക​ൾ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഔ​റ​യ്യ​യി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ വ​സ്ത്ര​ത്തി​നു​ള്ളി​ൽ പാ​മ്പ് ക​യ​റി​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

കു​ളി​ക്കു​ന്ന​തി​നി​ടെ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ എ​ന്തോ ഇ​ഴ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വാ​വ് ഭ​യ​ന്നു​വി​റ​ച്ചെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ തു​ണ​യാ​യി.

വ​സ്ത്ര​ത്തി​ന്‍റെ ഇ​ലാ​സ്റ്റി​ക് ഭാ​ഗ​ത്ത് സു​ഹൃ​ത്ത് പ​തു​ക്കെ പി​ടി​ച്ചു​മാ​റ്റി​യ​തോ​ടെ യു​വാ​വ് വേ​ഗ​ത്തി​ൽ അ​ത് ഊ​രി​മാ​റ്റി തോ​ർ​ത്ത് ചു​റ്റി സു​ര​ക്ഷി​ത​നാ​യി മാ​റി. തു​ട​ർ​ന്ന് ഈ ​വ​സ്ത്രം കു​ള​ത്തി​ന് പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ നി​ന്ന് വ​ലി​യൊ​രു പാ​മ്പ് പു​റ​ത്തേ​ക്ക് വ​ന്ന​ത്.

ചു​റ്റും നി​ന്ന​വ​ർ വ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​മ്പി​നെ തു​ണി​യി​ൽ നി​ന്ന് മാ​റ്റി​യ​ത്. കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള വി​ഷ​മി​ല്ലാ​ത്ത നീ​ർ​ക്കോ​ലി​യാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് വി​വ​രം. യു​വാ​വ് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up