ഉത്തർപ്രദേശിലെ ഔറയ്യയിൽ നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ വസ്ത്രത്തിനുള്ളിൽ പാമ്പ് കയറിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
കുളിക്കുന്നതിനിടെ അടിവസ്ത്രത്തിനുള്ളിൽ എന്തോ ഇഴയുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഭയന്നുവിറച്ചെങ്കിലും സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടൽ തുണയായി.
വസ്ത്രത്തിന്റെ ഇലാസ്റ്റിക് ഭാഗത്ത് സുഹൃത്ത് പതുക്കെ പിടിച്ചുമാറ്റിയതോടെ യുവാവ് വേഗത്തിൽ അത് ഊരിമാറ്റി തോർത്ത് ചുറ്റി സുരക്ഷിതനായി മാറി. തുടർന്ന് ഈ വസ്ത്രം കുളത്തിന് പുറത്തേക്ക് എറിഞ്ഞപ്പോഴാണ് അതിനുള്ളിൽ നിന്ന് വലിയൊരു പാമ്പ് പുറത്തേക്ക് വന്നത്.
ചുറ്റും നിന്നവർ വടികൾ ഉപയോഗിച്ചാണ് പാമ്പിനെ തുണിയിൽ നിന്ന് മാറ്റിയത്. കുളങ്ങളിലും തോടുകളിലും സാധാരണയായി കാണാറുള്ള വിഷമില്ലാത്ത നീർക്കോലിയായിരുന്നു ഇതെന്നാണ് വിവരം. യുവാവ് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Snake Found Inside Swimmer’s Underwear at UP Pool, Friends Help Avoid Mishap
— Atulkrishan (@iAtulKrishan1) June 25, 2026
Uttar Pradesh: A bizarre incident was reported from Orai, where a snake reportedly entered a young man's underwear while he was swimming in a pool.
According to reports, the snake did not bite the… pic.twitter.com/PTcI2jYyMz
Tags : SnakeInPool SwimmingPoolSafety Wildlife AnimalRescue SnakeEncounter