കാനഡയിലെ വനപാതയിൽ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങിയ യുവതി, തന്നെ വിടാതെ പിന്തുടർന്ന ഗ്രിസ്ലി കരടിയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തൊട്ടടുത്തെത്തിയ വന്യമൃഗത്തിന് മുന്നിൽ ഒട്ടും പരിഭ്രാന്തയാകാതെ, യുവതി പതുക്കെ പിന്നോട്ട് മാറി ദൂരം നിലനിർത്തുകയായിരുന്നു.
ഇതിനിടയിൽ കരടി രണ്ടുതവണ നേർക്കുനേരെ പാഞ്ഞടുത്തെങ്കിലും, ഭയം പുറത്തുകാട്ടാതെ ഉറച്ച ശബ്ദത്തിൽ സംസാരിച്ച് അവർ മൃഗത്തെ പ്രതിരോധിച്ചു. ഒടുവിൽ ഏറെ നേരത്തെ ഭീതിജനകമായ നിമിഷങ്ങൾക്കൊടുവിൽ കരടി കാട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.
അതിവേഗത്തിൽ ഓടാൻ കഴിയുന്ന ഇത്തരം മൃഗങ്ങളുടെ മുന്നിൽപ്പെടുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും, ശാന്തത പാലിച്ചുകൊണ്ട് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുകയും സ്വയംരക്ഷയ്ക്കുള്ള സ്പ്രേകൾ കരുതുകയുമാണ് ജീവൻ നിലനിർത്താൻ സഹായിക്കുകയെന്നും ഈ സംഭവത്തെ മുൻനിർത്തി വന്യജീവി വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.
A woman hiking in Canada nearly became a grizzly’s next meal and the video circulating right now is genuinely one of the most intense wildlife encounters you will ever watch - her dog is with her, a massive grizzly is right there, and somehow she kept her head together long… pic.twitter.com/VutSzXLeXM
— Tony Lane ?? (@TonyLaneNV) June 26, 2026
Tags : GrizzlyBear SurvivalSkills WildAnimals BearEncounter ViralVideo