Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SurvivalSkills

Kottayam

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ജീ​വ​ൻ സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി

അ​രു​വി​ത്തു​റ: കേ​ര​ള അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യി കോ​ളജി​ലെ എ​ൻഎ​സ്എ​സ്‌ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വ​ൻ ര​ക്ഷാ​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ സ​ജി​മോ​ൻ മാ​ത്യു നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​ന്നി തോ​മ​സ്, ഡോ. ​അ​ഞ്ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ എ. സാ​ബു, കെ​.വി. ​ജി​ജു, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.എ. നൗ​ഫ​ൽ, കോ​ട്ട​യം ഹ​സാ​ഡി​ലെ അ​ന​ലി​സ്റ്റ് സു​സ്മി സ​ണ്ണി, കോ​ട്ട​യം എ​ൽഎ​സ്ജിഡിഎം ​പ്ലാ​ൻ കോ​ഓർഡി​നേ​റ്റ​ർ ശ്രീ​ന​ന്ദി​നി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ഗ്നി​ബാ​ധ ഗ്യാ​സ് സി​ല​ണ്ട​ർ ലീ​ക്ക് മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ, ഭൂ​ക​മ്പം, മ​ണ്ണി​ടി​ച്ചി​ൽ, വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക​മാ​യ പ​രി​ശീ​ല​ന​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ ന​ൽ​കി​യ​ത്.

Latest News

Corehub Up