x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ ക​ട​ലി​ലെ സാ​ഹ​സി​ക​ത; ബാ​ഗാ ബീ​ച്ചി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം


Published: June 25, 2026 08:19 PM IST | Updated: June 25, 2026 08:19 PM IST

ഗോ​വ​യി​ലെ പ്ര​ശ​സ്ത​മാ​യ ബാ​ഗാ ബീ​ച്ചി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വാ​വ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ബി​ജാ​പൂ​ർ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​നാ​ലു​കാ​ര​ൻ അ​ഷ്പാ​ക് മ​സാ​ലി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ത​ന്നെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി​യി​ൽ നി​ന്നു​ള്ള വ​നി​താ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് അ​ഷ്പാ​ക് ഗോ​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

ക​ട​ൽ​ത്തീ​ര​ത്ത് സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ അ​ഷ്പാ​ക് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും തു​ട​ർ​ന്ന് സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള പാ​റ​ക്കെ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്ന​താ​യും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ആ​സ്വ​ദി​ച്ച് പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലി​രു​ന്ന യു​വാ​വി​നെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഒ​രു ഭീ​മ​ൻ തി​ര​മാ​ല വ​ന്ന് ക​ട​ലി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക​ട​ലി​നോ​ട് ചേ​ർ​ന്ന് ഇ​രി​ക്ക​രു​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും യു​വാ​വ് ഇ​ത് ചെ​വി​കൊ​ണ്ടി​ല്ല.

ക​ട​ലി​ൽ വീ​ണ​യു​ട​നെ ര​ക്ഷ​പ്പെ​ടാ​നാ​യി ഇ​യാ​ൾ കു​റ​ച്ചു​സ​മ​യം വെ​ള്ള​ത്തി​ൽ കൈ​കാ​ലി​ട്ട​ടി​ച്ചെ​ങ്കി​ലും ക​ട​ൽ അ​തീ​വ പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് താ​ഴേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു സ​ഞ്ചാ​രി​ക​ളും ഉ​ട​ൻ ത​ന്നെ ബ​ഹ​ളം വെ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​ന്നീ​ട് ബാ​ഗാ തീ​ര​ത്തു​നി​ന്ന് ത​ന്നെ​യാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ അ​ശ്ര​ദ്ധ​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത്.

ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​മ്പോ​ൾ നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ​ക്ക് പോ​ലും ര​ക്ഷ​പ്പെ​ടു​ക അ​സാ​ധ്യ​മാ​ണെ​ന്നും, ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ സ്വ​ന്തം ജീ​വ​ൻ വെ​ച്ച് ക​ളി​ക്കു​ന്ന​വ​ർ​ക്ക് മി​നി​മം വി​വേ​കം ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ദൃ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് പ​ല​രും കു​റി​ക്കു​ന്ന​ത്.

Tags : GoaTragedy BagaBeach GoaTourism BeachSafety ViralVideo

Recent News

Corehub Up