x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 മി​നി​റ്റ് തൂ​ങ്ങി​യാ​ൽ പു​ത്ത​ൻ ബൈ​ക്ക് സ്വ​ന്തം

സൂരജ് സുധീർ
Published: June 25, 2026 10:17 PM IST | Updated: June 25, 2026 10:17 PM IST

പു​തി​യൊ​രു മോ​ട്ടോ​ർ​സൈ​ക്കി​ൾ ഷോ​റൂം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ര​സീ​ലി​ൽ ന​ട​ന്ന ഒ​രു വി​ചി​ത്ര​മാ​യ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ക​ട​യു​ടെ മേ​ൽ​ക്കൂ​ര​യി​ൽ ത​ല​കീ​ഴാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ബൈ​ക്കി​ൽ 10 മി​നി​റ്റ് നേ​രം ഇ​തേ അ​വ​സ്ഥ​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ ​മോ​ട്ടോ​ർ​സൈ​ക്കി​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന​താ​യി​രു​ന്നു ഷോ​റൂം അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം.

സ​മ്മാ​നം ആ​ക​ർ​ഷ​ക​മാ​യ​തു​കൊ​ണ്ട് ത​ന്നെ നി​ര​വ​ധി യു​വാ​ക്ക​ൾ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു. എ​ന്നാ​ൽ, ആ​ളു​ക​ൾ വി​ചാ​രി​ച്ച​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല ഈ ​ടാ​സ്ക്.

അ​തി​ശ​ക്ത​മാ​യ ശാ​രീ​രി​ക അ​ധ്വാ​നം വേ​ണ്ടി​വ​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഒ​രു മി​നി​റ്റ് പോ​ലും തി​ക​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തെ ക​ടു​ത്ത ക്ഷീ​ണം കാ​ര​ണം പ​രാ​ജ​യം സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു.

കാ​ണി​ക​ൾ​ക്ക് ഇ​തൊ​രു ര​സ​ക​ര​മാ​യ വി​നോ​ദ​മാ​യി തോ​ന്നാ​മെ​ങ്കി​ലും, ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ ജീ​വ​ന് ത​ന്നെ അ​പ​ക​ട​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ദീ​ർ​ഘ​നേ​രം ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന​ത് മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് താ​ങ്ങാ​ൻ ക​ഴി​യി​ല്ല.

ഇ​ത് ത​ല​ച്ചോ​റി​ലും ക​ണ്ണു​ക​ളി​ലും അ​മി​ത​മാ​യ ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​ണ്ടാ​ക്കു​ക​യും ക​ടു​ത്ത ത​ല​വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ, ശ​രീ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ര​വും കൈ​ക​ളി​ൽ താ​ങ്ങു​ന്ന​ത് പേ​ശി​ക​ൾ​ക്ക് ക​ടു​ത്ത പ​രി​ക്കേ​ൽ​പ്പി​ക്കാം.

മ​ത്സ​ര​ത്തി​നി​ട​യി​ൽ പി​ടി​വി​ട്ട് താ​ഴേ​ക്ക് വീ​ണാ​ൽ ത​ല​യ്ക്കോ എ​ല്ലു​ക​ൾ​ക്കോ മാ​ര​ക​മാ​യ പ​രി​ക്കേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഈ ​സാ​ഹ​സി​ക​ത​യ്ക്ക് ശേ​ഷം പെ​ട്ടെ​ന്ന് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​മ്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റം കാ​ര​ണം ബോ​ധ​ക്ഷ​യ​വും ഉ​ണ്ടാ​യേ​ക്കാം.

വെ​റു​മൊ​രു ബി​സി​ന​സ് ലാ​ഭ​ത്തി​ന് വേ​ണ്ടി ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വെ​ച്ച് ക​ളി​ക്കു​ന്ന ഇ​ത്ത​രം പ​ര​സ്യ ത​ന്ത്ര​ങ്ങ​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. എ​ങ്കി​ലും, ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ വ​ലി​യ ജ​ന​ശ്ര​ദ്ധ​യും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്തി​യും നേ​ടാ​ൻ ഈ ​പ​ര​സ്യ​ത്തി​ലൂ​ടെ ആ ​സ്ഥാ​പ​ന​ത്തി​ന് സാ​ധി​ച്ചു.

Tags : ViralNews SocialMediaViral TrendingNow CrazyChallenge ViralVideo

Recent News

Corehub Up