x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ക്കി​നാ​യി ജീ​വ​നോ​ടെ തീ ​കൊ​ളു​ത്തി ‘പ്രാ​ങ്ക്’; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​രു​വി​ട്ട് ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ ക്രൂ​ര​വി​നോ​ദം!


Published: June 25, 2026 11:33 PM IST | Updated: June 25, 2026 11:33 PM IST

ലൈ​ക്കു​ക​ൾ​ക്കും കാ​ഴ്‌​ച​ക്കാ​ർ​ക്കും വേ​ണ്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ന്ത് ക്രൂ​ര​ത​യും കാ​ട്ടി​ക്കൂ​ട്ടു​ന്ന ചി​ല ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ അ​തി​രു​വി​ട്ട വി​നോ​ദ​ങ്ങ​ൾ ഇ​പ്പോ​ൾ വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 'സി​മ്രാ​ൻ വ്ലോ​ഗ്' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഒ​രു പ്രൊ​ഫൈ​ലി​ലൂ​ടെ പു​റ​ത്തു​വ​ന്ന ക്രൂ​ര​മാ​യ ചി​ല 'പ്രാ​ങ്ക് വീ​ഡി​യോ​ക​ളാ​ണ്' ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

വ​ഴി​യ​രി​കി​ൽ ക​ഴി​യു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​ളു​ടെ മേ​ൽ പെ​ട്രോ​ളോ മ​റ്റ് ക​ത്തു​ന്ന ദ്രാ​വ​ക​ങ്ങ​ളോ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ന്ന ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​പേ​ജി​ലൂ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു വീ​ഡി​യോ​യി​ൽ, റോ​ഡ​രി​കി​ൽ അ​ശ്ര​ദ്ധ​മാ​യി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു വ്യ​ക്തി​യു​ടെ വ​സ്ത്ര​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന ദ്രാ​വ​കം ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തി​ക്കൊ​ണ്ട് ഈ ​യു​വ​തി ഓ​ടി ര​ക്ഷ​പെ​ടു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ ശ​രീ​ര​ത്തി​ൽ തീ ​പ​ട​ർ​ന്ന​ത് അ​റി​ഞ്ഞ് ഭ​യ​ന്നു​വി​റ​ച്ച് ഉ​ണ​രു​ന്ന ആ ​മ​നു​ഷ്യ​ൻ ജീ​വ​നു​വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്ന​തും തീ ​അ​ണ​യ്ക്കാ​ൻ ദ​യ​നീ​യ​മാ​യി ശ്ര​മി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ആ​രു​ടെ​യും നെ​ഞ്ചു​ല​യ്ക്കു​ന്ന​താ​ണ്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ക്രി​യേ​റ്റ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​ത് വെ​റു​മൊ​രു വി​നോ​ദ​മ​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഒ​രു​പ​ക്ഷേ തീ​പി​ടി​ച്ച ആ ​വ്യ​ക്തി പ​രി​ഭ്രാ​ന്ത​നാ​യി ഏ​തെ​ങ്കി​ലും പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യി​രു​ന്നെ​ങ്കി​ൽ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് അ​ത് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും പ​ല​രും ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്.

ദൃ​ശ്യ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ങ്കി​ൽ പോ​ലും ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്ക​രു​തെ​ന്നും, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കി​യ​തി​നും മ​നഃ​പൂ​ർ​വം അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​മു​ള്ള ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി ബം​ഗാ​ൾ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

Tags : PrankVideo InstagramPrank SocialMediaOutrage KolkataPolice ViralVideo

Recent News

Corehub Up