x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് പി​ന്നി​ൽ 'വീ​ര്യ​മു​ള്ള' ഇ​ട​പെ​ട​ൽ; ബെ​ക്കാ​ർ​ഡി എം.​വി. ഗോ​വി​ന്ദ​ന് ന​ൽ​കി​യ ക​ത്ത് പു​റ​ത്ത്


Published: June 25, 2026 07:24 PM IST | Updated: June 25, 2026 07:30 PM IST

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ ച​ട്ട​ത്തി​ലെ ഭേ​ദ​ഗ​തി ബെ​ക്കാ​ർ​ഡി ക​മ്പ​നി​യു​ടെ ആ​വ​ശ്യ പ്ര​കാ​ര​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 2021 ൽ ​അ​ന്ന​ത്തെ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ന് ബെ​ക്കാ​ർ​ഡി ക​മ്പ​നി ന​ൽ​കി​യ ക​ത്ത് പു​റ​ത്തു​വ​ന്നു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം സ്ത്രീ ​സൗ​ഹൃ​ദ​മാ​ണെ​ന്നും, കേ​ര​ള​ത്തി​ൽ ഇ​തി​ന് വി​ൽ​പ​നാ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ഇ​വ​ന​ന്‍റു​ക​ൾ കൂ​ട്ട​ത്തോ​ടെ ഗോ​വ​യി​ലേ​ക്ക് മാ​റു​ന്നു​ണ്ടെ​ന്നും ബെ​ക്കാ​ർ​ഡി ഈ ​ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഈ ​ക​ത്ത് ല​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ നി​ർ​വ​ച​നം ന​ൽ​കാ​നും നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്. ക​ത്ത് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​പ്പ​റ്റി സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Tags : Bacardi letter M.V. Govindan

Recent News

Corehub Up