കാസർഗോഡ്: ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പങ്കെടുത്തത് വിവാദമാകുന്നു. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടത്തിയ ആർഎസ്എസ് ചടങ്ങിലാണ് പെരിയ കേരള കേന്ദ്ര സർവകലാശാല വിസി സിന്ധു പി. അൽഗൂർ പങ്കെടുത്തത്.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചാൻസലർക്കൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പങ്കെടുത്തിരുന്നു. നിരവധി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സംഘടനയുടെ ചരിത്രം പറയുന്ന സിനിമയുടെ പ്രദർശനവുമുണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ പരസ്യമായി ആർഎസ്എസ് വേദി പങ്കിട്ടതിനെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. നേരത്തെ ആർഎസ്എസ് പരിപാടിയിൽ മൂന്ന് വിസിമാർ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
Tags : central university vc attend rss event