Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Media Post

ഖ​മ​നയ്‌യു​ടെ മ​ര​ണം; വിവാദ പോസ്റ്റിട്ട ശ്രീ​ന​ഗ​ർ എം​പി​ക്കെ​തി​രെ കേ​സ്

ശ്രീനഗർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​തി​ന് ശ്രീ​ന​ഗ​ർ എം​പി ആ​ഗ സ​യ്യി​ദ് റൂ​ഹു​ള്ള മെ​ഹ്ദി​ക്കെ​തി​രെ കേ​സ്. ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി.

ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ലും ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നയ്‌​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ ലോ​ക്സ​ഭാ എം​പി ആ​ഗ സ​യ്യി​ദ് വി​മ​ർ​ശി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​ക​ളാ​ണ് ആ​ഗ സ​യ്യി​ദ് പ​ങ്കു​വ​ച്ച​ത്.

"ഭ​യം സൃ​ഷ്ടി​ക്കു​ക, പൊ​തു ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ക, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ക' എ​ന്നീ ഉ​ദ്ദേ​ശത്തോ​ടെ ഡി​ജി​റ്റ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലു​ട​നീ​ളം തെ​റ്റാ​യ​തും കെ​ട്ടി​ച്ച​മ​ച്ച​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ച​തി​ന് വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​ന​ഗ​ർ എം​പി​ക്കും മു​ൻ മേ​യ​ർ ജു​നൈ​ദ് അ​സിം മാ​റ്റൂ​വി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

"തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഇ​ത്ത​രം മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും മൊ​ത്ത​ത്തി​ലു​ള്ള സ്ഥി​ര​ത​യ്ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വി​വ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ക, ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം, ഐ​ക്യം, അ​ഖ​ണ്ഡ​ത, സു​ര​ക്ഷ എ​ന്നി​വ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളി​ൽ ഭ​യ​മോ ആ​ശ​ങ്ക​യോ ഉ​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​യോ ഉ​ദ്ദേ​ശ്യ​മോ ഉ​ണ്ടാ​ക്കു​ക, രാ​ജ്യ​ത്തി​നെ​തി​രെ കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ എ​ഫ്‌​ഐ​ആ​ർ ത​ന്നെ നി​ശ​ബ്ദ​നാ​ക്കി​ല്ലെ​ന്ന് ആ​ഗ സ​യ്യി​ദ് പ​റ​ഞ്ഞു. ശ്രീ​ന​ഗ​റി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ എം​പി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച അ​നു​ശോ​ച​നം അ​റി​യി​ക്കാ​ന​ല്ല. സ​ത്യം പ​റ​യാ​നാ​ണ്. ആ ​ജ​ന​വി​ധി എ​ഫ്‌​ഐ​ആ​റോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല.-​ആ​ഗ സ​യ്യി​ദ് എ​ക്സി​ൽ കു​റി​ച്ചു.

Latest News

Corehub Up