Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaTrending

Special

വാരണാസിയിലെ 60 രൂപയുടെ 'ശിവതാണ്ഡവം' വൈറലാകുന്നു

മ​ഹാ​ശി​വ​രാ​ത്രി​യു​ടെ പു​ണ്യ​വും കാ​ത്തി​രി​പ്പും നി​റ​ഞ്ഞ വാ​ര​ണാ​സി​യി​ലെ ഗം​ഗാ​തീ​ര​ത്ത് ഭ​ക്ത​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച ഒ​രു വേ​റി​ട്ട കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​സാ​ര​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്.

ശി​വ​വേ​ഷ​ധാ​രി​ക​ളാ​യ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ന​ട​ത്തി​യ സം​ഘ​ട്ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഗ​തി വൈ​റ​ലാ​യ​ത്.

സാ​ധാ​ര​ണ നി​ല​യി​ൽ ശാ​ന്ത​ത​യും ഭ​ക്തി​യും തു​ളു​മ്പു​ന്ന ഘാ​ട്ടു​ക​ളി​ൽ, സാ​ക്ഷാ​ൽ മ​ഹാ​ദേ​വ​ന്‍റെ വേ​ഷ​വും ച​മ​യ​ങ്ങ​ളും അ​ണി​ഞ്ഞ​വ​ർ ത​ന്നെ പ​ര​സ്പ​രം കൈ​യേ​റ്റം ചെ​യ്ത​ത് ക​ണ്ടു​നി​ന്ന​വ​ർ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു.

വ​ലി​യ കു​ട്ടി​യും ചെ​റി​യ കു​ട്ടി​യും ത​മ്മി​ലു​ള്ള ഈ ​വ​ഴ​ക്ക് മു​റു​കി​യ​പ്പോ​ൾ മു​തി​ർ​ന്ന ആ​ൺ​കു​ട്ടി ഇ​ള​യ​വ​നെ നി​ല​ത്ത് വീ​ഴ്ത്തി അ​മ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

വ​ഴി​യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും ശാ​ന്ത​രാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ത​ല്ലി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം പു​റ​ത്തു​വ​ന്ന​ത്.

താ​ൻ പ​ര​മാ​വ​ധി സ​ഹി​ച്ച​താ​ണെ​ന്നും എ​ന്നാ​ൽ ഇ​വ​ൻ ത​ന്‍റെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മു​തി​ർ​ന്ന കു​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ, വെ​റും 60 രൂ​പ ത​രാ​ത്ത​തി​നാ​ണ് ത​ന്നെ ത​ല്ലു​ന്ന​തെ​ന്ന് ഇ​ള​യ ആ​ൺ​കു​ട്ടി സ​ങ്ക​ട​ത്തോ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞു.

കേ​വ​ലം 60 രൂ​പ​യ്ക്ക് വേ​ണ്ടി​യു​ള്ള ഈ '​ശി​വ​താ​ണ്ഡ​വം' അ​റി​ഞ്ഞ​തോ​ടെ ക​ണ്ടു​നി​ന്ന​വ​രു​ടെ ഗൗ​ര​വം ചി​രി​ക്ക് വ​ഴി​മാ​റി. ഒ​ടു​വി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ ത​ന്നെ ആ ​തു​ക ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

വേ​ഷം കെ​ട്ടി ഭ​ക്തി​യു​ടെ മ​റ​വി​ൽ പ​ണ​മു​ണ്ടാ​ക്കാ​ൻ ന​ട​ക്കു​ന്ന​വ​ർ മ​ത​ത്തെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം വി​മ​ർ​ശി​ക്കു​മ്പോ​ൾ, ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ട് വേ​ഷം കെ​ട്ടേ​ണ്ടി വ​രു​ന്ന പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യാ​ണ് ഇ​തി​ൽ കാ​ണേ​ണ്ട​തെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ അ​ഭി​പ്രാ​യം.

അ​വ​ർ വെ​റും വേ​ഷ​ധാ​രി​ക​ളാ​യ മ​നു​ഷ്യ​ർ മാ​ത്ര​മാ​ണെ​ന്നും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ചെ​റി​യ പ​രാ​തി​ക​ളെ​യും ത​മാ​ശ​ക​ളെ​യും അ​തേ രീ​തി​യി​ൽ കാ​ണ​ണ​മെ​ന്നും പ​ല​രും കു​റി​ച്ചു.

വി​ശ്വാ​സ​വും ജീ​വി​ത​പ്പോ​രാ​ട്ട​വും ത​മ്മി​ലു​ള്ള വൈ​രു​ദ്ധ്യം വെ​ളി​വാ​ക്കി​യ ഈ ​സം​ഭ​വം വാ​ര​ണാ​സി​യി​ലെ തെ​രു​വു​ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖം കൂ​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up